Latest News
Loading...

ജാതി കർഷക സംഗമം

പാലാ: കേരളാ സർക്കാർ അംഗീകാരത്തോടെ പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി രൂപീകരിച്ച സാൻതോം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ ജാതി കർഷക സംഗമവും പരീശീലന ക്ലാസും പാലായിൽ നടത്തി. സംഗമം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.  പാലാ അഗ്രിമ കർഷക ഓപ്പൺ മാർക്കറ്റിൽ നടന്ന ചടങ്ങിൽ പാലാ സോഷ്യൽ വെൽഫയർ സൊസൈറ്റി  ഡയറക്ടർ ഫാ തോമസ് കിഴക്കേൽ അധ്യക്ഷത വഹിച്ചു.


ജോയി മടിയ്ക്കാങ്കൽ, മാനുവൽ ആലാനി, എബിൻ ജോയി, സാജു വടക്കൻ , ജോയി വട്ടക്കുന്നേൽ, ജസ്റ്റിൻ ജോസഫ്, മേർളി ജയിംസ്, സൗമ്യ ജയിംസ്, ആലീസ് ജോർജ്, സിൽവിയാ തങ്കച്ചൻ, ഡാന്റീസ് കൂനാനിക്കൽ, പി.വി.ജോർജ്‌ പുരയിടം എന്നിവർ പ്രസംഗിച്ചു.


ജാതികർഷകർ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ, ശാസ്ത്രീയമായ ജാതി പരിപാലന മുറകളും ജാതിക്കാ സംഭരണവും, മൂല്യ വർദ്ധിത ഉല്പന്ന നിർമ്മാണ സാധ്യതകൾ, വിപണന സംവിധാനങ്ങൾ തുടങ്ങിയവയെകുറിച്ചുള്ള ക്ലാസുകളും നടത്തി. ദേശീയ സുഗന്ധവിള ഗവേഷണ കേന്ദ്രം സീനിയർ സയന്റിസ്റ്റ്‌ ഡോ ലിജോ തോമസ് ജാതി കർഷകനും വ്യവസായിയുമായ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ ക്ലാസുകൾ നയിച്ചു.

Post a Comment

0 Comments