Latest News
Loading...

തോമസ് വടകര തിടനാട് സഹകരണ ബാങ്ക് പ്രസിഡന്റ്

തിടനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കേരള ജനപക്ഷം തിടനാട് മണ്ഡലം പ്രസിഡന്റ്  തോമസ് വടകര എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് വൈസ് പ്രസിഡന്റായി കേരള യുവജനപക്ഷം സംസ്ഥാന ജനറൽ സെക്രട്ടറി  ജോമി ജോർജ് പഴേട്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ കേരള ജനപക്ഷം നേതൃത്വം കൊടുത്ത ജനകീയ പാനൽ പതിമൂന്നിൽ പന്ത്രണ്ട്  സീറ്റിലും വിജയിച്ചിരുന്നു. കഴിഞ്ഞ മുപ്പതു വർഷമായി ജനകീയ പാനലാണ് ബാങ്കിൽ ഭരണം  നടത്തി വരുന്നത്.
   

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തോമസ് വടകരയേയും, വൈസ് പ്രസിഡന്റായി  തിരഞ്ഞെടുക്കപ്പെട്ട ജോമി പഴേട്ടിനേയും കേരള ജനപക്ഷം പൂഞ്ഞാർ നിയോജക മണ്ഡലം  കമ്മിറ്റി അനുമോദിച്ചു. യോഗത്തിൽ പാർട്ടി ചെയർമാൻ  പി.സി ജോർജ്,നിയോജക മണ്ഡലം പ്രസിഡന്റ്  കെ.എഫ്. കുര്യൻ കളപ്പുരക്കൽപറമ്പിൽ, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ്, ജോർജ് വടക്കൻ, അഡ്വ. ജോർജ് ജോസഫ് കാക്കനാട്ട്, അഡ്വ. ജോർജ് സെബാസ്റ്റ്യൻ മണിക്കൊമ്പേൽ,മുൻ ബാങ്ക് പ്രസിഡന്റ്‌  ടോമി സെബാസ്റ്റ്യൻ ഈറ്റത്തോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments