Latest News
Loading...

ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

അയര്‍ക്കുന്നത്ത്  വീടിനുള്ളില്‍ ഭാര്യയെയും ഭര്‍ത്താവിനെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മണര്‍കാട് റോഡില്‍ ഇല്ലിമൂട് ജംഗ്ഷന് സമീപം പതിക്കല്‍ സുധീഷിനെയും ഭാര്യ ടിന്റെുവിനെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  ഭാര്യയെ കൊലപ്പെടുത്തി സുധീഷ് ആത്മഹത്യ ചെയ്തു എന്നാണ് പ്രാഥമിക വിലയിരുത്തല്‍.



ടിന്റുവിനെ കട്ടിലിന് അടിയില്‍ തുണികളും ബഡും ഉപയോഗിച്ച മൂടിയയ നിലയിലാണ് കണ്ടെത്തിയത്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സൂചന. തുടര്‍ന്ന് കൈഞരമ്പ് മുറിച്ച സുധീഷ് തൂങ്ങമരിക്കുകയായിരുന്നുവെന്നും കണക്കാക്കപ്പെടുന്നു. 


 സംഭവം അറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തില്‍ പൊലീസ് സംഘം അയര്‍ക്കുന്നത്ത് എത്തി. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തിവരികയാണ്. 

Post a Comment

0 Comments