Latest News
Loading...

കനത്ത മഴ: ജില്ലാ കളക്ടറുമായി ജോസ് കെ മാണി എംപി സംസാരിച്ചു

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുമായി ജോസ് കെ മാണി എംപി വിഷയം ചർച്ച ചെയ്തു. എല്ലാ സാഹചര്യങ്ങളെയും നേരിടാൻ വകുപ്പുകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചതായി എംപി പറഞ്ഞു. അഗ്നിശമന സേനയ്ക്കും പോലീസിനും റവന്യൂ വകുപിനും വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. 


വാഗമണിലടക്കം ചെയ്യുന്ന കനത്ത മഴയാണ് ജലനിരപ് ഉയരാൻ കാരണമെന്ന് കരുതുന്നതായി എംപി പറഞ്ഞു. പാലായിൽ നിലവിൽ വെള്ളപ്പൊക്ക സാധ്യത ഇല്ല. മഴ കുറഞ്ഞാൽ ഉയരുന്ന വെള്ളം ഒഴുകി പോകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Post a Comment

0 Comments