Latest News
Loading...

ഉള്ളനാട് ആശുപത്രിയിൽ ഹൈടെക് മെഡിക്കൽ ലാബ് സബ്സെൻ്റെർ തുറന്നു.

പാലാ ജനറൽ ആശുപത്രിയിൽ രാജീവ് ഗാന്ധി സെൻ്റെർ ഫോർ ബയോടെക്നോളജി ഹൈടെക് മെഡിക്കൻ ലാബ് സർവ്വീസിൻ്റെ ഉപകേന്ദ്രം ളാലം ബ്ലോക്ക് പഞ്ചായത്തിൻ്റെ നിയന്ത്രണത്തിലുള്ള ഉള്ളനാട് ഗവ: ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. വിവിധ ചികിത്സാ വിഭാഗങ്ങൾക്ക് ആവശ്യമായ നാനൂറിൽ പരം രോഗനിർണ്ണയത്തിനുള്ള സൗകര്യം ഇവിടെ ലഭ്യമാണ്‌. ആശുപത്രി പ്രവർത്തന സമയം മുഴുവൻ ഈ കേന്ദ്രത്തിൽ രക്തസാമ്പിളുകൾ രോഗികളിൽ നിന്ന് ശേഖരിക്കും. രണ്ട് മണിക്കൂറിനകം പരിശോധനാ ഫലം രോഗികളുടെ മൊബൈൽ നമ്പറിൽ ലഭ്യമാക്കും.

 രോഗ നിർണ്ണയത്തിനായി വിവിധ കേന്ദ്രത്തിലേക്ക് രോഗികളുമായി യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കുന്നതിന് സഹായകരമായ ഈ ലാബ് സബ്സെൻ്ററിൻ്റെ സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു. ആധുനിക ഉപകരണ സഹായത്തോടെ കൃത്യതയാർന്ന രോഗനിർണ്ണയത്തിന് സർക്കാർ നിശ്ചയിച്ച ഏററവും കുറഞ്ഞ നിരക്ക് മാത്രമാണ് ഈടാക്കുക. വിവിധ ടെസ്റ്റ് പാക്കേജുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കോവി ഡാനന്തര പരിശോധനകളും നടത്തുന്നുണ്ട്. ഗ്രാമീണ മേഖലയിലെ ആരോഗ്യ സംരക്ഷണത്തിനായുള്ള കേന്ദ്ര പദ്ധതി പ്രകാരമാണ് സബ്സെൻ്റെർ ഇവിടെ പ്രവർത്തിക്കുന്നത്. കൂടുതൽ സർക്കാർ ആരോഗ്യ കേന്ദ്ര ങ്ങളിൽ സബ് സെൻ്റ്റുകൾ ആരംഭിക്കുമെന്ന് ആർ.ജി.സി. ബി ലാബ് കോർഡിനേറ്റർ ഡോ.ടി.എസ്.വിഷ്ണു അറിയിച്ചു.


ആശുപത്രിയിൽ നടന്ന യോഗത്തിൽ ളാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റൂബി ജോസ് ലാബ് സബ്സെൻ്റെർ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡണ്ട് സെബാസ്റ്യൻ കട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ മാരായ അനില മാത്തുകുട്ടി, ലിസമ്മ ബോസ്‌, ജോസ് തോമസ്, അംഗങ്ങളായ ലിൻസി സണ്ണി, റാണി ജോസ്, ജെസ്സി ജോർജ്, പി.കെ.ബിജു, ആനന്ദ് മാത്യു, ഷിബു പൂവേലി, ലാലി സണ്ണി, മെഡിക്കൽ ഓഫീസർ ജെയ്സി, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺമാന്തോട്ടം എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments