Latest News
Loading...

കെഎസ്ആര്‍ടിസി നോക്കി നില്‍ക്കണ്ട. ഒരു വണ്ടിയുമില്ല

തൊഴിലാളി സംഘടനാ പണിമുടക്കില്‍ വലഞ്ഞ് യാത്രക്കാര്‍. കെഎസ്ആര്‍ടിസിയുടെ സര്‍വ്വീസുകള്‍ പൂര്‍ണമായി നിലച്ച അവസ്ഥയാണുള്ളത്. പാല, ഈരാറ്റുപേട്ട ഡിപ്പോകളില്‍ ഒരു സര്‍വീസ് പോലും ഇതുവരെ (11.00am) നടത്തിയിട്ടില്ല. മറ്റ് ഡിപ്പോകളില്‍ നിന്നെത്തിയ പിറവം, എരുമേലി സര്‍വീസുകള്‍ പാലാ ഡിപ്പോ വഴി കടന്നുപോയത് മാത്രമാണ് അപവാദം. ഈരാറ്റുപേട്ട ഡിപ്പോയിലും സര്‍വീസുകള്‍ പൂര്‍ണമായി നിലച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനായണ് സമരത്തിന് ആഹ്വാനം ചെയ്തതെങ്കിലും സിഐടിയുവും പരോക്ഷ പിന്തുണ നല്കുകയാണ്. 


കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിക്കുന്ന ഈരാറ്റുപേട്ട ഡിപോയ്ക്ക് കീഴിലുള്ള മേഖലകളാണ് കൂടുതല്‍ പ്രതിസന്ധിയിലായത്. തലനാട്, കൈപ്പള്ളി, ചോലത്തടം, ചേന്നാട് മേഖലകളിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളാണ് ആശ്രയം. വരുമാന പ്രതിസന്ധി നേരിടുന്ന കെഎസആര്‍ടിസി ഇത്തരം സമരങ്ങളിലൂടെ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് പോകുമ്പോള്‍, സ്വകാര്യമേഖലയ്ക്ക് സമരം നേട്ടമാവുകയും ചെയ്തു.



വ്യാ​ഴാ​ഴ്ച മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വു​മാ​യി യൂ​ണി​യ​നു​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഭ​ര​ണ​ക​ക്ഷി സം​ഘ​ട​ന​യാ​യ എ​ഐ​ടി​യു​സി, കോ​ണ്‍​ഗ്ര​സ് സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫ്, ബി​ജെ​പി അ​നു​കൂ​ല സം​ഘ​ട​ന​യാ​യ ബി​എം​എ​സ് എ​ന്നി​വ​രാ​ണു പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​ർ സൂ​ച​നാ പ​ണി​മു​ട​ക്കി​നാ​ണു സം​ഘ​ട​ന​ക​ളു​ടെ ആ​ഹ്വാ​നം. സ​മ​ര​ത്തി​ൽ സി​ഐ​ടി​യു പ​ങ്കെ​ടു​ക്കു​ന്നി​ല്ല. എ​ന്നാ​ൽ പ​രോ​ക്ഷ പി​ന്തു​ണ ന​ൽ​കു​ന്നു​ണ്ട്. അ​ഞ്ചാം പ​ത്താം തീ​യ​തി ശ​ന്പ​ളം ന​ൽ​കാ​മെ​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​നോ​ടു യോ​ജി​ക്കാ​നാ​കി​ല്ലെ​ന്ന് യൂ​ണി​യ​നു​ക​ൾ ച​ർ​ച്ച​യി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ന്നു ജോ​ലി​ക്ക് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ കെ​എ​സ്‌​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റ് ഡ​യ​സ്നോ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന് ഹാ​ജ​രാ​കാ​ത്ത ജീ​വ​ന​ക്കാ​രു​ടെ അ​ഭാ​വം ഡ​യ​സ്നോ​ണ്‍ ആ​യി പ​രി​ഗ​ണി​ച്ച് മേ​യ് മാ​സ​ത്തെ ശ​ന്പ​ള​ത്തി​ൽ നി​ന്ന് ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പി​ടി​ക്കു​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

Post a Comment

0 Comments