Latest News
Loading...

കൃഷിയിൽ സ്വയം പര്യാപ്തത നേടണം: മാണി സി കാപ്പൻ




തലനാട്: കൃഷിയിൽ സ്വയം പര്യാപ്തത നേടാൻ കൂട്ടായ പരിശ്രമത്തിലൂടെ സാധിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കർഷക ക്ഷേമ വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു എം എൽ എ.


പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുധാകരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ഷോൺ ജോർജ്, എൻ ടി കുര്യൻ, വത്സമ്മ ഗോപിനാഥ്, ആശാ റിജു, രാഗിണി ശിവരാമൻ, എം എസ് ദിലീപ്, രോഹിണി ഭായി, ബിന്ദു, ചാൾസ്, സോണി, ഷമീല, സെബാസ്റ്റ്യൻ, റോബിൻ, സോളി ഷാജി, അശ്വതി വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

0 Comments