Latest News
Loading...

ജെസിബി ടയര്‍ പൊട്ടിത്തെറിച്ച് 2 പേര്‍ മരിച്ചു

കാറ്റ് നിറക്കുന്നതിനിടെ ജെ.സി.ബിയുടെ ടയര്‍ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികള്‍ മരിച്ചു. ചത്തീസ്ഗഡിലെ റായ്പൂര്‍ ജില്ലയിലാണ് അപകടം നടന്നത്.  സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ജെസിബിയുടെ ടയറില്‍ കാറ്റ് നിറക്കാന്‍ വര്‍ക്ക് ഷോപ്പില്‍ എത്തിച്ചപ്പോഴായിരുന്നു അപ്രതീക്ഷിത അപകടം.


ജെസിബിയുടെ ടയര്‍ ഊരി നിലത്തിട്ട ശേഷം അതിനു നടുവിലിരുന്ന് കാറ്റ് നിറക്കുന്നതിനിടെയായിരുന്നു അപകടം. സമീപത്തുണ്ടായിരുന്ന മറ്റുചിലര്‍  അപകടത്തിനു തൊട്ടു മുമ്പ് ഇവിടെ നിന്നും മാറുന്നുണ്ട്. സമാപത്തുണ്ടായിരുന്ന മറ്റൊരു തൊഴിലാളി കാറ്റു നിറച്ചു കൊണ്ടിരുന്ന ടയറില്‍ മ തട്ടി നോക്കുന്നതിനിടെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. 





രണ്ട് തൊഴിലാളികളും ദൂരേക്ക് തെറിച്ചു പോയി. ഗുരുതരമായി പരുക്കേറ്റ ഇരുവരും മരണത്തിനു കീഴടങ്ങുകയായിരുന്നു. വാഹന-ടയര്‍ നിര്‍മാതാക്കള്‍ നിര്‍ദേശിക്കുന്ന ടയര്‍ പ്രഷര്‍ ഗൗനിക്കാതെ കാറ്റുനിറയ്ക്കുന്നതാണ് ഇത്തരം അപകടങ്ങള്‍ക്ക് കാരണമാകുന്നത്. പല ടയര്‍-പങ്ചര്‍ റിപ്പയര്‍ കടകളും പ്രഷര്‍ സെറ്റ് ചെയ്യാതെ കാറ്റ് നിറയ്ക്കുന്നത് സ്ഥിരം കാഴ്ചയാണ്. എയര്‍ പ്രഷര്‍ മെഷീനില്‍ സെറ്റ് ചെയ്ത ശേഷം കാറ്റ് നിറയ്ക്കുന്നതാണ് ശരിയായ രീതി. ആവശ്യമായതിലധികം കാറ്റ് നിറയ്ക്കുന്നതും നല്ല പ്രവണതയല്ല. 

Post a Comment

0 Comments