Latest News
Loading...

ജൽജീവൻ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നു - തോമസ് ചാഴികാടൻ എം.പി

മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽജീവൻ പദ്ധതി ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന ജൽജീവൻ പദ്ധതിയുടെ ഭാഗമായി സാമൂഹ്യ ശാക്തീകരണ പദ്ധതി ഉദ്ഘാടനവും ജനപ്രതിനിധികൾക്കും സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾക്കുമുള്ള ബോധവൽകരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പ‍ർ പി.എം മാത്യു മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റന്റ് എഞ്ചിനീയർ കിടങ്ങൂ‍ർ ഡിവിഷൻ ബിബിൻ പി ജോ‍ർജ്ജ്, നിർവ്വഹണ സഹായ ഏജൻസിയായ സുസ്ഥിര ഡയറക്ടർ‍ സണ്ണി ആശാരിപ്പറമ്പിൽ എന്നിവർ പദ്ധതി അവതരണം നടത്തി. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോൺസൺ ജോസഫ് പുളിക്കിയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നി‍ർമ്മല ദിവാകരൻ, സ്ഥിരം സമിതി അംഗങ്ങളായ തുളസീദാസ്, ജോസഫ് ജോസഫ്, ഉഷ രാജു, മെമ്പർമാരായ ജാൻസി ടോജോ, സന്തോഷ്കുമാർ എം.എൻ, സിറിയക് മാത്യു, പ്രസീദ സജീവ്, ലിസ്സി ജോർജ്ജ്, സലിമോൾ ബെന്നി, ബെനറ്റ് പി മാത്യു, ലിസ്സി ജോയി, സാബു അഗസ്റ്റിൻ, സെക്രട്ടറി ശ്രീകുമാർ എസ് കൈമൾ, സി.ഡി.എസ് ചെയർ‍പേഴ്സൺ ഉഷ ഹരിദാസ്, സണ്ണി സെബാസ്റ്റ്യൻ, വെട്ടിക്കാട്ടിൽ, സുസ്ഥിര പ്രോജക്ട് കോ-ഓർഡിനേറ്റർ മീനു തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. 

Post a Comment

0 Comments