Latest News
Loading...

തീക്കോയിയിൽ വൻ കഞ്ചാവ് വേട്ട

തീക്കോയിയിൽ വൻ കഞ്ചാവ് വേട്ട. 7 കിലോയോളം കഞ്ചാവ് പിടികൂടി. പുലർച്ചെ 6 മുതൽ ഈരാറ്റുപേട്ട പോലീസ് നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. തീക്കോയി 30 ഏക്കർ റോഡിൽ റബർ തോട്ടത്തിന് ഉള്ളിലെ ഒറ്റെപ്പെട്ട  വീട്ടിൽ ആണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. വീട് സൂക്ഷിപ്പുകാരനായിരുന്ന യുവാവിനെ പിടികൂടി. രണ്ടുപേർ ഓടി രക്ഷപ്പെട്ടു.

ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശി വാടകയ്ക്ക് നൽകിയിരുന്ന വീട്ടിലായിരുന്നു കഞ്ചാവ് വിൽപന . നായകളെ വിൽക്കുന്നു എന്ന മറവിലായിരുന്നു വീട് നടത്തിയിരുന്നത്. വീടിനുള്ളിലും ചുറ്റിലുമായി അഞ്ചോളം നായകളെയും കെട്ടിയിട്ട നിലയിൽ കണ്ടെത്തി. 


വിൽപ്പനയ്ക്കായി 5 ഗ്രാമിന് പായ്ക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന 300 ഗ്രാമിൽ അധികം കഞ്ചാവും കണ്ടെത്തി. 


Post a Comment

0 Comments