Latest News
Loading...

കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു


തലനാട്: കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തപ്പെട്ട തലനാട് ഗവ. ആശുപത്രിയുടെ ഉദ്ഘാടനം നടന്നു. ആരോഗ്യ വകുപ്പ് മന്തി മന്ത്രി വീണാ ജോർജ് ഓൺലൈനായി ഉദ്‌ഘാടനം ചെയ്തു. മാണി സി. കാപ്പൻ എംഎൽഎ. അധ്യക്ഷനായി . ജോസ് കെ. മാണി എംപി , ഫലക അനാച്ഛാദനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രജനി സുധാകരൻ, 


വൈസ് പ്രസിഡന്റ്‌ സോളി ഷാജി, ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശാ റിജു, ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമന ഗോപാലൻ, വൈസ് പ്രസിഡന്റ്‌ കുര്യൻ നെല്ലുവേലിൽ, ജില്ലാ പഞ്ചായത്ത്‌ അംഗം ഷോൺ ജോർജ്, സിപിഐഎം ലോക്കൽ സെക്രട്ടറി കെഎം രാജേന്ദ്ര പ്രസാദ്, സിപിഐ മണ്ഡലം കമ്മിറ്റി അംഗം പി എസ് ബാബു, കേരള കോൺഗ്രസ്‌ എം മണ്ഡലം പ്രസിഡന്റ്‌ സലിം യാക്കിരി, ഡോക്ടർമാരായ പ്രീമ കാതറിൻ, കെ സുധീഷ്, അപർണ എന്നിവർ സംസാരിച്ചു.








ഒന്നാം ഇടത് സർക്കാർ അർദ്രം പദ്ധതിയുടെ ഭാഗമായിട്ടാണ് തലനാട് പഞ്ചായത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം കുടുംബാരോഗ്യകേന്ദ്രമായി മാറ്റിയത്. 2020 സെപ്റ്റംബറിൽ ആരോഗ്യ വകുപ്പ് മന്ത്രിയയിരുന്ന കെ കെ ശൈലജ ടീച്ചറാണ് നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. 54 ലക്ഷം രൂപ മുതൽ മുടക്കിയാണ് ആശുപത്രിയെ കുടുംബാരോഗ്യകേന്ദ്രമായി മാറ്റിയത്. 

Post a Comment

0 Comments