Latest News
Loading...

ഈദുല്‍ ഫിത്തര്‍ ആഘോഷിച്ചു.

ഈരാറ്റുപേട്ട: റമസാന്‍ മാസത്തെ പുണ്യ നിമിഷങ്ങള്‍ പകര്‍ന്നു നല്‍കിയ ആത്മസംതൃപ്തിയിലും ആത്മീയ വിശുദ്ധി കൈവിടാതെയും വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിച്ചു

വൃതശുദ്ധി നിറഞ്ഞ കാലത്തിന് പരിസമാപ്തിയായി ചൊവ്വാഴ്ച പുല ര്‍ച്ചെ തന്നെ കുളിച്ചൊരുങ്ങി പുതുവസ്ത്രങ്ങളണിഞ്ഞ് ഈരാറ്റുപേട്ടയിലെ  ജുംഅമസ്ജിദുകളിലുംഈദ് ഗാഹുകളിലുമായി നമസ്‌കാരത്തിനായി വിശ്വാസികളെത്തി. നമസ്‌കാരത്തിനും ഖുത്തുബയ്ക്കും ശേഷം പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം നല്‍കിയും സ്‌നേഹം പങ്ക് വെച്ചും ബന്ധു വീടുകള്‍ സന്ദര്‍ശിച്ചും ഈദാശംസകള്‍ കൈമാറി.

ഈരാറ്റുപേട്ട നൈനാര്‍ മസ്ജിദില്‍ കെ.എച്ച്.ഇസ്മായില്‍ മൗലവിയും പുത്തന്‍പള്ളിയില്‍ കെ.എ.മുഹമ്മദ് നദീര്‍ മൗലവിയും തെക്കേക്കര മുഹിയിദ്ദീന്‍ പള്ളിയില്‍ വി.പി.സുബൈര്‍ മൗലവിയും കടുവാമൂഴി മസ്ജിദ് നൂറില്‍ ടി.എം.ഇബ്രാഹിംകുട്ടി മൗലവിയും നടയ്ക്കല്‍ ഹുദാമസ്ജിദില്‍ മുഹമ്മദ് ഉനൈസ് മൗലവിയും അമാന്‍ മസ്ജിദില്‍ ഹാഷി ർ നദ് വി യും  നടയക്കൽ സ്പോട്ടിഗോ ഫുട്ബോൾ ടർഫിൽ നടന്ന ഈദ് നമസ്ക്കാരത്തിന് ഇയാസ് മുഹമ്മദ് മണക്കാട്ട് നേതൃത്വം  നൽകി. ഖാലിദ് മദനി ആലുവ ഖുതുബ പ്രസംഗം നടത്തി.സംയുക്ത ഈദ് ഗാഹിൽ സ്ത്രീകളടക്കം ആയിരങ്ങൾ പങ്കെടുത്തു.


വൃതാനുഷ്ഠാനത്തിലൂടെ നേടിയെടുത്ത ആത്മീയ പരിശുദ്ധിയും ധാര്‍മ്മിക ബോധവും ജീവിതത്തിലുടനീളം പുലര്‍ത്താന്‍ വിശ്വാസികള്‍ തയ്യാറാകണമെന്നും പരസ്പര സ്‌നേഹവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കണമെന്നും മതം നോക്കാതെ ജാതി നോക്കാതെ എല്ലാ വരോടും കരുണ  കാണിക്കണമെന്നും ഇമാമുമാര്‍ ഖുതുബ പ്രസംഗത്തിൽ ഉദ്‌ബോധിപ്പിച്ചു.

Post a Comment

0 Comments