Latest News
Loading...

ഇടമറുക് ആശുപത്രിയിൽ ഈവനിംഗ് ഓ പി ആരംഭിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഇടമറുക് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഓ പി യുടെ  ഉദ്ഘാടനം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന ഗോപാലൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുര്യൻ നെല്ലുവേലിൽ അധ്യക്ഷത വഹിച്ചു. ഞായർ ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും ഉച്ചയ്ക്ക് രണ്ടു മണിമുതൽ ഈവനിംഗ് ഒ പി പ്രവർത്തിക്കും.  ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള 8 ഗ്രാമപഞ്ചായത്തുകളി ലെയും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ യും ഗുണഭോക്താക്കൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രഗത്ഭരായ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഈവനിംഗ് ഓ പി യിൽ ലഭ്യമാണ്. 


രണ്ടുകോടി രൂപ മുടക്കി ഇടമറുക് ആശുപത്രിയോട് ചേർന്ന് പണിയുന്ന കെട്ടിടം ആറുമാസത്തിനകം പൂർത്തിയാകുന്നതോട് കൂടി രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള നടപടി ആരംഭിക്കുന്നതാണ്. കൂടാതെ ആശുപത്രിയോട് ചേർന്ന് 70 ലക്ഷം രൂപ മുടക്കി ഐസൊലേഷൻവാർഡിന്റെ പണികളും ഉടൻ തന്നെ തുടങ്ങുന്നതാണ് കെട്ടിടം പണി പൂർത്തീകരിച്ചാൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ഉള്ള എല്ലാ ഗുണഭോക്താക്കൾക്കും അത്യാധുനിക സൗകര്യത്തോടു കൂടിയ ചികിത്സ ലഭിക്കുന്നതാണ് കൂടാതെ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ സബ് സെന്റർ ആരംഭിക്കുന്നതിനു വേണ്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞു ഈ സെന്റർ നിലവിൽ വരുമ്പോൾ ഏതാണ്ട് 450ൽ പരം രോഗനിർണയം നടത്തുന്നതിനുള്ള ടെസ്റ്റുകൾ ഈ സെന്റർ മുഖാന്തരം നടത്താൻ സാധിക്കും. 


യോഗത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജിത് കുമാർ സ്വാഗതവും മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വി  വടക്കൽ മുഖ്യപ്രഭാഷണവും നടത്തി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജെറ്റോ ജോസ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് മെഡിക്കൽ ഓഫീസർ ഡോക്ടർ സരള     ശ്രീ ജോയി സക്കറിയ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ശ്രീമതി മേഴ്സി മാത്യു  ശ്രീമതി ശ്രീകല ആർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ഷൈനി ജോസ് ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശ്രീ അനുരാഗ്, ബിൻസി ടോമി,ബിജു സോമൻ ,ജോസുകുട്ടി ജോസഫ്, അലക്സ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു


Post a Comment

0 Comments