Latest News
Loading...

ഗവൺമെന്റ് എൽപി സ്കൂളും പരിസരവും ശുചീകരിച്ചു

പൂഞ്ഞാർ : ഡിവൈഎഫ്ഐ പൂഞ്ഞാർ മേഖല കമ്മിറ്റിയുടെയും  സബ് കമ്മിറ്റിയുടെ  നേതൃത്വത്തിൽ പൂഞ്ഞാർ ഗവൺമെന്റ് എൽപി സ്കൂളും പരിസരവും ശുചീകരിച്ചു.. ശുചീകരണ പ്രവർത്തനം   ജില്ലാ വൈസ് പ്രസിഡന്റ്‌ മിഥുൻ ബാബു ഉദ്ഘാടനം ചെയ്തു. 

സിപിഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ പി മധുകുമാർ, ബ്രാഞ്ച് സെക്രട്ടറി അജയകുമാർ ഗോപി , സ്കൂൾ പ്രധാന അധ്യാപകൻ സജിമോൾ, പിടിഎ പ്രസിഡണ്ട് ഷിഹാബ് ഉസ്മാൻ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം സാം മാത്യു, മേഖലാ പ്രസിഡന്റ്‌ രാഹുൽ കുമാർ,സെക്രട്ടറി വി ആർ വിഷ്ണുരാജ്, സമ മേഖല കൺവീനർ സീതാലക്ഷ്മി, മെഹ്റു പ്രമോദ്, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments