Latest News
Loading...

CSI സിനഡ് ദളിത് -ആദിവാസി ബോർഡിന്റെ കേരള റീജിയണൽ സമ്മേളനം



CSI സിനഡ് ദളിത് -ആദിവാസി ബോർഡിന്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ ആറു മഹായിടവകകളിലെ പ്രതിനിധികൾ  പങ്കെടുത്ത കേരള റീജിയണൽ സമ്മേളനം  കൊച്ചിൻ മഹായിടവക ബിഷപ്പ് അഭിവന്ദ്യ ബേക്കർ നൈനാൻ ഫെൻ തിരുമേനിയുടെ അധ്യക്ഷതയിൽ നടത്തപെട്ടു. ബിഷപ്പ് വി. എസ് ഫ്രാൻസിസ് മുഖ്യ സന്ദേശം നൽകി. സിനഡ് ഡയറക്ടർ റവ. ഡോ. സുധീർ പ്രവീൺ, റവ. ബിജു ജോസഫ്, റവ. പി. സി മാത്യുക്കുട്ടി, എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 



റവ. പ്രെയ്സ് തൈപ്പറമ്പിൽ, ശ്രീ. ഐസക് ഡേവിഡ് എന്നിവർ പ്രസംഗിച്ചു. മുതുവാൻ ഗോത്രകലാസംഘത്തിന്റെ നേതൃത്വത്തിൽ പരമ്പരാഗത ഗോത്രകലാരൂപങ്ങളുടെ അവതരണവും ജനകീയ കലാസമിതിയുടെ നാടൻപാട്ടിന്റെ  അവതരണവും നടത്തി. ദളിത് ആദിവാസി സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള പാനൽ ചർച്ചയും നടത്തി. 


റൈറ്റ് റവ. വി. എസ് ഫ്രാൻസിസിന്റെ പ്രസംഗത്തിൽ "ഭാരത നവോത്ഥാനത്തിനുവേണ്ടി ദളിത് ആദിവാസി വിഭാഗത്തിൻ പോരാട്ടങ്ങൾ ചരിത്രത്തിൽനിന്നും തമസ്കരിക്കപ്പെട്ടിരിക്കുന്നു. ആദിവാസി ദളിത് വിഭാഗത്തിന്റെ പൂർവ ചരിത്രം പരാജയമായിരുന്നില്ല. സമഭാവനയുടെ സംസ്കൃതിയിൽ വളർന്നുവന്ന ഒരു ജനതയുടെ പിൻഗാമികളാണ് നാം. ആ അഭിമാന ബോധത്തോടെ നമുക്ക് ജീവിക്കാൻ സാധിക്കണം" എന്ന് ഉദ്ബോധിപ്പിച്ചു.

Post a Comment

0 Comments