Latest News
Loading...

വർഗ്ഗീയ പ്രചരണങ്ങളിൽ നിന്നും പിന്തിരിയുക . എം ജി ശേഖരൻ

രാജ്യത്തെയും നമ്മുടെ ഐക്യത്തെയും സാഹോദര്യത്തെയും ജനങ്ങളെയും കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടാനുള്ള വർഗ്ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന് കൂടുതൽ പ്രയോജനപ്പെടുത്താനും ആളെ കൂട്ടാനുമിട നൽകുന്ന വർഗ്ഗീയ പ്രചരണങ്ങളിൽ നിന്നും ജനങ്ങളോട് പ്രതിബദ്ധതയുള്ളവർ വിവേകത്തോടെ പിന്തിരിയണമെന്ന് CPI മണ്ഡലം സെക്രട്ടറി എം.ജി ശേഖരൻ .

ലോകത്തൊരിടത്തും വർഗ്ഗീയത ആളിക്കത്തിച്ച് ജനങ്ങൾക്ക് നേട്ടങ്ങളും സമാധാനവും പ്രദാനം ചെയ്തിട്ടില്ല അറിവില്ലാത്ത പാവപ്പെട്ട ജനങ്ങളെ അവന്റെ ഉള്ളിൽ വർഗ്ഗീയത ആളിക്കത്തിച്ച് കലാപത്തിനുള്ള സാഹചര്യമുണ്ടാക്കുന്നത് തികച്ചും ചിലരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കോ ഒരു വിഭാഗത്തിന്റെ സാമ്പത്തിക നേട്ടങ്ങൾക്കോ ആണെന്ന് തെളിയിച്ചിട്ടുള്ള നിരവധി ഉദാഹരണങ്ങളുണ്ട്. രാജ്യ ഭരണാധികാരികളുടെ കുത്തക പ്രീണനവും ജനദ്രോഹ നയങ്ങളും മറയ്ക്കാൻ രാജ്യത്താകെ വർഗ്ഗീയകലാപങ്ങൾ ഇളക്കിവിടാൻ ആരാധനാലയങ്ങളുടെ മേൽ കൈവയ്ക്കുകയും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും ആണ് 


ഇതിനെതിരെ മനുഷ്യ സാഹോദര്യം ഉയർത്തിപ്പിടിക്കാനും മതനിരപേക്ഷത സംരക്ഷിക്കാനും സമൂഹമാകെ ഒന്നിക്കേണ്ട ഘട്ടത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളിലെ ഒരു ചെറുവിഭാഗം ഭൂരിപക്ഷ വർഗ്ഗീയതയെ ന്യൂനപക്ഷ വർഗ്ഗീയത കൊണ്ട് നേരിടാം എന്ന വ്യാമോഹത്തിൽ വർഗ്ഗീയ പ്രചാരണങ്ങളും വെറുപ്പിന്റെ രാഷ്ട്രീയവും ആളിക്കത്തിക്കാനിട വരുത്തുന്നതും ആരെ സഹായിക്കാനാണ്? നാടിനെയും ജനതയെയും യഥാർത്ഥ മനുഷ്യ ജീവിത പ്രയാസങ്ങളിൽ നിന്നും വഴിതിരിച്ചുവിട്ട് ജനതയെ തമ്മിലടിപ്പിക്കാൻ സഹായിക്കുകയാണ് എന്ന സത്യം എല്ലാവരും തിരിച്ചറിയണം ഒരു തരത്തിലുള്ള വർഗ്ഗീയ ചേരിതിരിവും പ്രചാരണങ്ങളും പൊതുസമൂഹം അനുവദിച്ചു കൊടുക്കരുത് നമ്മുടെ വരും തലമുറയ്ക്ക് സമാധാനത്തോടെ ഐക്യത്തോടെ ജീവിക്കാനുള്ള ഭൂമിയിലെ അവസരം നമ്മൾ സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി നശിപ്പിക്കരുത് എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു

Post a Comment

0 Comments