Latest News
Loading...

ഈരാറ്റുപേട്ടയെ ചുവപ്പ് അണിയിച്ച മെയ് ദിനാ റാലിയുമായി CITU


ഈരാറ്റുപേട്ട :ഈരാറ്റുപേട്ടയെ ചുവപ്പ് അണിയിച്ച മെയ് ദിനാ റാലിയുമായി സിഐടിയൂ. സിഐടിയൂ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിൽ അന്തർ ദേശിയ തൊഴിലാളി ദിനാചരണവും പൊതുയോഗം സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്ദൻ ഉദ്‌ഘാടനം ചെയ്തു. രാവിലെ ഒമ്പത്തിന് ചേന്നാട് കവലയിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി മുട്ടം ജാങ്ൿഷനിൽ അവസാനിച്ചു. പ്രകടനത്തിൽ വിവിധ കമ്മിറ്റികളുടെ കീഴിൽ 3000 തൊഴിലാളികൾ പങ്കെടുത്തു. ഏരിയ പ്രസിഡന്റ്‌ പി എസ് ശശി യോഗത്തിന് അധ്യക്ഷനായി. 



ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ കുര്യാക്കോസ് ജോസഫ്, പ്രകാശൻ, കെഎസ്ആർടിസിഇഎ സംസ്ഥാന ജനറൽ സെക്രട്ടറി എസ് വിനോദ്, സെക്രട്ടറി ആർ ഹരിദാസ്, സിഐടിയൂ ഏരിയ കമ്മിറ്റി അംഗങ്ങളായ സി എം സിറിയക്ക്, ടി എസ് സ്നേഹധനൻ, തോമസ് മാത്യു, രമേഷ് ബി വെട്ടിമറ്റം എന്നിവർ സംസാരിച്ചു. മുൻസിപ്പൽ സെക്രട്ടറി എം എച് ഷനീർ എൽഐസി വിൽക്കുന്നതിനെതിരെ പ്രതിജ്ഞ ചോല്ലി കൊടുത്തു.

Post a Comment

0 Comments