കുറുമണ്ണ് : ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കൂടുതൽ പ്രാധാന്യം നൽകണമെന്ന് ജോസ് കെ മാണി എം. പി പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെമ്പർരാജേഷ് വാളിപ്ലാക്കൽ അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കടനാട് പഞ്ചായത്തിലെ കുറുമണ്ണ് അരുവിക്കുഴി തോട്ടിൽ നിർമ്മിച്ച ചെക്ക് ഡാമിൻറെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്ത് പ്രസിഡൻറ് ഉഷ രാജു പഞ്ചായത്ത് മെമ്പർമാരായ സെൻസി പുതുപ്പറമ്പിൽ , വി.ജി.സോമൻ , ജയ്സൺ പുത്തൻ കണ്ടം, മെർളി റൂബി ജയ്സൺ , ബിന്ദു ജേക്കബ് ,ജിജി തമ്പി , ജയ്സി സണ്ണി , ജോയി വടശ്ശേരി, ആനന്ദ് ചെറുവള്ളി, ലിൻസ് ജോസഫ് , ജോയ്മഞ്ഞക്കുന്നേൽ, ബെന്നി ഈ രൂരിക്കൽ, മാണി തൊട്ടിയിൽ, ഇ.വി. ശാർങ്ങ്ധരൻ , മനോഹരൻ വി.കെ. തുടങ്ങിയവർ പ്രസംഗിച്ചു
0 Comments