Latest News
Loading...

പൂഞ്ഞാർ പെരിങ്ങളം റോഡിൽ കാർ ഇടിച്ചു മറിഞ്ഞു

പൂഞ്ഞാർ പെരിങ്ങുളം റോഡിൽ കല്ലേകുളത്തിനു സമീപം കാർ മതിലിൽ ഇടിച്ചു മറിഞ്ഞു. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. കല്ലേകുളം അംഗൻവാടിക്ക് സമീപമാണ് അപകടം ഉണ്ടായത്.

പെരിങ്ങുളം ഭാഗത്തുനിന്നും പൂഞ്ഞാറിലേക്ക് വന്ന കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. പൂഞ്ഞാർ സ്വദേശികളായ യുവാക്കളാണ് കാറിലുണ്ടായിരുന്നത്. എയർബാഗ് പ്രവർത്തിച്ചതിനാൽ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.


അപകടത്തിൽ കാറിൻറെ മുൻഭാഗം സാരമായി തകർന്നു . അപകടം നടന്ന സ്ഥലത്തിന് 200 മീറ്റർ മാറി കഴിഞ്ഞാഴ്ച മറ്റൊരു കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തിരുന്നു.

Post a Comment

0 Comments