Latest News
Loading...

കേബിൾ കുഴികൾ അപകട കെണിയാകുന്നു

തീക്കോയ്‌ : ഈരാറ്റുപേട്ട വാഗമൺ റോഡിൽ വഴിക്കടവ് ഭാഗത്ത്‌  കേബിൾ സ്ഥാപിച്ചതിന്റെ ഭാഗമായി  എടുത്ത കുഴികൾ അപകടം പതിവാകുന്നു.   ജോലികൾ പൂർത്തീകരിച്ചതിന് ശേഷം കുഴികൾ താൽക്കാലികമായി മണ്ണിട്ട് മൂടിയിരുന്നുവെങ്കിലും  മഴ ശക്തിയായപ്പോൾ വലിയ ഗർത്തമായി മാറുകയായിരുന്നു.  

നിരവധി വിനോദ സഞ്ചാരികൾ കടന്നുവരുന്ന വഴിയിൽ ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽ പെടുന്നത്. റോഡിലെ അപകടാവസ്ഥയിലായ ഭാഗം എത്രയും വേഗത്തിൽ ശരിയാക്കണമെന്ന് ഡിവൈഎഫ്ഐ വഴിക്കടവ് യൂണിറ്റു കമ്മറ്റിയും പഞ്ചായത്ത് മെംമ്പർ ബിനോയ് ജോസഫും ആവശ്യപ്പെട്ടു

Post a Comment

0 Comments