Latest News
Loading...

മീനച്ചില്‍ പഞ്ചായത്ത് കുടുംബശ്രീ ആഘോഷം പൈകയില്‍

ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ വിപ്ലവങ്ങളിലൊന്നാണ് കുടുംബശ്രീയെന്ന് ജോസ് കെ മാണി എംപി  പറഞ്ഞു. മീനച്ചില്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ യുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഫ്‌ലാറ്റ്‌ഫോമായും കുടുംബശ്രി മാറണം. ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ വിപ്ലവമാണ് കുടുംബശ്രിയെന്നും ജോസ് കെ മാണി പറഞ്ഞു.  പൈക പള്ളി പാരിഷ് ഹാളില്‍ ആയിരുന്നു വാര്‍ഷികാഘോഷ പരിപാടികള്‍.


സ്ത്രീ ശാക്തീകരണവും സാമ്പത്തിക സാമൂഹിക പുരോഗതിയും കുടുംബശ്രീ വഴി കൈവരിക്കാന്‍ കഴിഞ്ഞതായും ജോസ് കെ മാണി  അഭിപ്രായപെട്ടു. പൊതു വിഷയങ്ങളില്‍ വനിതകള്‍ കൂടുതലായി ഇടപെടുന്നത് കുടുബശ്രീ പ്രവര്‍ത്തനങ്ങളുടെ സ്വാധീനം കൊണ്ട് കൂടിയാണ്. tഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജോയി കുഴിപാല അധ്യക്ഷത വഹിച്ചു. 


ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മലാ ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസി. റൂബി ജേസ്, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കല്‍, CDS ചെയ്യര്‍ പേഴ്‌സണ്‍ ശ്രീലതഹരിദാസ്, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.  ലൈഫ് ഭവന നിര്‍മ്മാണ പദധതിയില്‍ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനവും പ്രതിഭകളെ ആദരിക്കലും ചടങ്ങില്‍ നടന്നു.


Post a Comment

0 Comments