Latest News
Loading...

കിരണ്‍കുമാറിന് 10 വര്‍ഷം തടവ്


സ്ത്രീധനത്തെ ചൊല്ലിയുണ്ടായ മര്‍ദ്ദനത്തിനൊടുവില്‍ വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി ഭര്‍ത്താവ് കിരണ്‍കുമാറിന് 10 വര്‍ഷം തടവ്.  40 മിനുട്ടോളം നീണ്ട നടപടിക്രമങ്ങള്‍ ക്കൊടുവിലായിരുന്നു കോടതിവിധി. വിവിധ വകുപ്പുകളിലായി 25 വര്‍ഷം തടവ് പ്രഖ്യാപിച്ചെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിക്കുന്നതോടെ 10 വര്‍ഷമായി അനുഭവിച്ചാല്‍ മതിയാകും. പന്ത്രണ്ടരലക്ഷത്തി അയ്യായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ര​ണ്ട് ല​ക്ഷം രൂ​പ വി​സ്മ​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​ക​ണം. ജീവപര്യന്തമാണ് പ്രതീക്ഷിച്ചിരുന്നതെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.


 ഐപിസി 304 ബി (സ്ത്രീധന പീഡന മരണം), 498 എ( ഗാര്‍ഹിക പീഡനം), 306 (ആത്മഹത്യാ പ്രേരണ) എന്നീ വകുപ്പുകള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരവും  പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എന്‍. സുജിത്ത് ഇന്നലെ കണ്ടെത്തിയിരുന്നു. വിസ്മയയുടെ അച്ഛന്‍ , വിസ്മയയുടെ വിവാഹത്തിന് സമ്മാനമായി നല്കിയ കാറിലാണ് വിദി കേള്‍ക്കാന്‍ കോടതിയിലെത്തിയത്. ശക്തമായ വാദപ്രതിവാദങ്ങളാണ് കോടതിയില്‍ നടന്നത്. പ്രോസിക്യൂഷനെ കളിയാക്കുന്ന തരത്തില്‍ പ്രതിഭാഗം വക്കില്‍ ചോദ്യങ്ങളുയര്‍ത്തുകയും ചെയ്തു. 


കി​ര​ണി​ന് പ​ര​മാ​വ​ധി ശി​ക്ഷ ന​ൽ​ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വി​ധി സ​മൂ​ഹ​ത്തി​ന് പാ​ഠ​മാ​ക​ണം. പ്ര​തി​യോ​ട് അ​നു​ക​മ്പ പാ​ടി​ല്ല. പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ആ​ത്മ​ഹ​ത്യ കൊ​ല​പാ​ത​ക​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ പ​റ​ഞ്ഞു. പ്ര​തി​ക്ക് മാ​ന​സാ​ന്ത​രം ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ ജ​യി​ൽ​വാ​സ​ത്തോ​ടൊ​പ്പം മ​തി​യെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​വീ​സ് ച​ട്ട​വും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ത്രീ​ധ​നം വാ​ങ്ങ​രു​തെ​ന്ന് ച​ട്ട​മു​ണ്ട്. സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് വി​സ്മ​യ​യെ കി​ര​ൺ നി​ല​ത്തി​ട്ട് ച​വി​ട്ടി. സ​മൂ​ഹം ഇ​ത് സ​ഹി​ക്കി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ ബോ​ധ്യ​പ്പെ​ടു​ത്തി.



2021 ജൂ​ൺ 21-നാ​ണ് ഭ​ർ​ത്തൃ​വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ നി​ല​മേ​ൽ കൈ​തോ​ട് കെ​കെ​എം​പി ഹൗ​സി​ൽ ത്രി​വി​ക്ര​മ​ൻ​നാ​യ​രു​ടെ​യും സ​ജി​ത​യു​ടെ​യും മ​ക​ൾ വി​സ്മ​യ(24)​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്ന് സ​ന്ധ്യ​യോ​ടെ ഭ​ർ​ത്താ​വ് കി​ര​ൺ കു​മാ​ർ ശൂ​ര​നാ​ട് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങി.   

ജൂ​ൺ 28ന് ​കി​ര​ൺ​കു​മാ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി.

ജൂ​ൺ 29ന് ​വി​സ്മ​യ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ​മാ​ർ കി​ര​ണി​ന്‍റെ വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

ജൂ​ലൈ ഒ​ന്നി​ന് സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റെ നി​യ​മി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ന്വേ​ഷ​ണ സം​ഘം ക​ത്ത് ന​ൽ​കു​ന്നു.




മോട്ടര്‍ വാഹന വകുപ്പില്‍ അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന കിരണിനെ കുറ്റം ചുമത്തപ്പെട്ടതോടെ ജോലിയില്‍നിന്നു പിരിച്ചുവിട്ടിരുന്നു. ഉപദ്രവിക്കല്‍ (ഐപിസി 323), ഭീഷണിപ്പെടുത്തല്‍ (506 (1)) എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.

നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ (സീ വില്ല) കെ.ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ കഴിഞ്ഞ ജൂണ്‍ 21 നാണു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മേയ് 30 നായിരുന്നു ഇവരുടെ വിവാഹം. സംസ്ഥാനത്താകെ ചര്‍ച്ചയായ ഈ കേസിനെത്തുടര്‍ന്നാണ് കോളജ് വിദ്യാര്‍ഥികള്‍ സ്ത്രീധനം വാങ്ങില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേരള ഗവര്‍ണര്‍ നിര്‍ദേശിച്ചത്.


ജൂ​ലൈ അ​ഞ്ചി​ന് കി​ര​ൺ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ശാ​സ്താം​കോ​ട്ട ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​ട്ട് കോ​ട​തി ത​ള്ളി.
ജൂ​ലൈ 26ന് ​കി​ര​ൺ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി.

ഓ​ഗ​സ്റ്റ് ഒ​ന്നി​ന്അ​ഡ്വ.​ജി.​മോ​ഹ​ൻ​രാ​ജി​നെ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​റാ​യി നി​യ​മി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് ആ​റി​ന് അ​സി​സ്റ്റ​ന്‍റ് മോ​ട്ട​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന കി​ര​ണി​നെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു.

സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് കി​ര​ൺ​കു​മാ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി. സെ​പ്റ്റം​ബ​ർ 10ന് ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു.

ഒ​ക്ടോ​ബ​ർ എ​ട്ടി​ന് കി​ര​ണി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ത​ള്ളി.

ജ​നു​വ​രി 10ന് ​വി​ചാ​ര​ണ ആ​രം​ഭി​ച്ചു.

മാ​ർ​ച്ച് 2ന് ​കി​ര​ണി​ന് സു​പ്രീം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

മേ​യ് 17ന് ​വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യി.

Post a Comment

0 Comments