Latest News
Loading...

ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ല. തർക്ക ഹർജി നല്‍കി പി സി ജോർജ്

 മത വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ മുൻ എംഎൽഎ പി സി ജോർജിന്‍റെ  ജാമ്യം റദ്ധാക്കണം എന്ന് ആവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജിയിൽ തർക്ക ഹർജി സമർപ്പിച്ചു. ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കമാണ് കേസെന്ന് പി സി ജോർജ് ഹർജിയിൽ പറയുന്നു. ഹർജിയിൽ വെള്ളിയാഴ്ച (മെയ്‌ 20) പരിഗണിക്കും. തിരുവനന്തപുരം ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യാൽ മജിസ്‌ട്രേറ്റ് കോടതി രണ്ടാണ് കേസ് പരിഗണിക്കുന്നത്.


തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കമാണ് കേസെന്നും ജാമ്യം ലഭിച്ച ശേഷം ജാമ്യ വ്യവസ്ഥ ലംഘിക്കുന്ന തരത്തിൽ ഒരു പ്രസ്താവനകളും നടത്തിയിട്ടില്ലെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽകുന്നതായി പറഞ്ഞു. 


ഈ കാര്യം പ്രോസീക്യൂഷൻ തെറ്റായി ചിത്രീകരിക്കുകയാണെന്നാണ് പി ജി ജോര്‍ജിന്‍റെ വാദം. കേസ് ബലപെടുത്തുവാൻ വേണ്ടി പൊലീസ് നടത്തുന്ന പരാക്രമങ്ങളുടെ ഭാഗമാണ് എറണാകുളത്ത് രജിസ്റ്റർ ചെയ്ത എഫ്ഐആറെന്നും പി സി ജോർജ് ആരോപിക്കുന്നു.

Post a Comment

0 Comments