Latest News
Loading...

കര്‍ഷക തൊഴിലാളി യൂണിയന്‍ വനിത സബ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ

കേന്ദ്ര സര്‍ക്കാരിന്റെ അന്യായമായ ഗ്യാസ് വില വര്‍ധനക്കെതിരെ കര്‍ഷക തൊഴിലാളി യൂണിയന്‍ വനിത സബ് കമ്മിറ്റി പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു . പൂഞ്ഞാര്‍ പനച്ചിക്കപ്പാറ പോസ്റ്റ് ഓഫിസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്  രമ മോഹന്‍ ഉദ്ഘാടനം ചെയ്തു. 


യൂണിയന്‍ മേഖല സെക്രട്ടറി ബിന്ദു അശോകന്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം ആശാ സുരേന്ദ്രന്‍, ഏരിയ സെക്രട്ടറി ടി എസ് സിജു, പ്രസിഡന്റ് ബിനോയ് മാത്യു, വനിത കണ്‍വീനര്‍ ബിന്ദു സുരേന്ദ്രന്‍, സിപിഐ എം ലോക്കല്‍ സെക്രട്ടറി കെ പി മധുകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments