പി.സി.ജോർജ്ജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. എറണാകുളം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പി സി ജോർജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.
എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെതിരെ തിങ്കളാഴ്ച്ച ഹൈക്കോടതിയെ സമീപിക്കുമെന്ന് മകൻ അഡ്വ. ഷോൺ ജോർജ് മാധ്യമങ്ങളോട് പറഞ്ഞു.