Latest News
Loading...

ഓട്ടോറിക്ഷ ബൈക്കിലിടിച്ച് യുവാവിന് പരിക്ക്

പ്ലാശനാൽ പ്രവിത്താനം റോഡിൽ തേവർ പാടത്ത് ബൈക്കിൽ എതിരെ വന്ന ഓട്ടോ റിക്ഷയിടിച്ച് യുവാവിന് പരിക്ക്. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം അപകടമുണ്ടായത്. 

പ്രവിത്താനത്ത് നിന്നും വരികയായിരുന്ന മാനത്തൂർ സ്വദേശിയായ യുവാവിന്റെ ബൈക്കിലാണ് ഓട്ടോയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഓട്ടോ ഇടതു വശത്തെ തോട്ടിലേയ്ക്ക് കുതിച്ചെങ്കിലും കുറ്റിക്കാടുകളിൽ കയറി തോട്ടിൽ പതിക്കാതെ രക്ഷപെട്ടു.


പരിക്കേറ്റ യുവാവിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബൈക്ക് സാരമായി തകർന്നു. ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതായാണ് വിവരം.

Post a Comment

0 Comments