Latest News
Loading...

തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയൂ സംസാരിക്കും -ആനത്തലവട്ടം

ഈരാറ്റുപേട്ട : എത്ര അധിക്ഷേപ്പിച്ചാലും തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സിഐടിയൂ സംസാരിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ്‌ ആനത്തലവട്ടം ആനന്തൻ. സിഐടിയൂ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ കീഴിൽ അന്തർ ദേശിയ തൊഴിലാളി ദിനാചരണവും പൊതുയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


ചില വ്യക്തികളും വലതുപക്ഷകാരും മാധ്യമങ്ങളെ കൂട്ടു പിടിച്ച് സിഐടിയൂവിനെയും അതിന്റെ നേതാക്കളെയും തൊഴിലാളികളെയും അധിക്ഷേപിക്കുകയാണ്. കേന്ദ്രത്തിലെ തൊഴിലാളി വിരുദ്ധ സർക്കാർക്ക് തൊഴിലാളികളെ ഭയമാണ്.രാജ്യത്തെ മുഴുവൻ പൊതുമേഖല സ്ഥാപനങ്ങളുംവിറ്റ് തുലക്കുകയാണ്. 


മതത്തിന് ഒപ്പം ഭക്ഷയുടെയും ഭക്ഷണത്തിന്റെയും പേരിലും വേർ തിരിക്കാൻ ശ്രമിക്കുന്നു കേന്ദ്ര സർക്കാർ. വർഗീയ വാദികൾക് എന്നും പിന്തുണ കൊടുക്കുന്ന നിലപാടാണ് പി സി ജോർജിനുള്ളത്. കേന്ദ്ര മന്ത്രി വി മുരളിധരനും ബിജെപി സംഘ പരിവാർ നേതാക്കളും ജോർജിന് പിന്തുണ നൽകി മുന്നോട്ട് വരുന്നതന്നത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു..

Post a Comment

0 Comments