Latest News
Loading...

അംഗനവാടി ഫിറ്റ്‌നെസ്. സര്‍ക്കാരിനെതിരെ എ.ഐ.ടി.യു.സി

വ്യാപകമായി അങ്കണവാടികൾ അടച്ചുപൂട്ടി ജീവനക്കാരെയും കുഞ്ഞുങ്ങളെയും ആകെ ദ്രോഹിക്കുന്ന തരത്തിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്ന വാദത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രഖ്യാപനങ്ങളിൽ നിന്നും തുടർനടപടികളിൽ നിന്നും സംസ്ഥാന സർക്കാരും ഡിപ്പാർട്ട്മെന്റും പിന്തിരിയണമെന്ന് എം ജി ശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന കേരള സ്റ്റേറ്റ് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് യൂണിയൻ എഐടിയുസി കോട്ടയം ജില്ലാ കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഒരു തേങ്ങ വീണു മുയൽ ചത്തു എന്നതുപോലെ ഒരു അങ്കണവാടി കെട്ടിടത്തിനുണ്ടായ അപകടത്തിന്റെ പേരിൽ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം അങ്കണവാടികളും അൺഫിറ്റ് എന്ന് പട്ടികയിൽപ്പെടുത്തി അഞ്ചും അതിലധികവും അങ്കണവാടികളെ ലയിപ്പിച്ച് പ്രവർത്തിക്കാൻ നിർദ്ദേശം വരുന്നത് തികച്ചും അപരിഷ്കൃതവും യാഥാർത്ഥ്യത്തിന് നിരക്കാത്തതുമാണ് എന്ന് യോഗം വിലയിരുത്തി 


ഗുരുതരാവസ്ഥയിലുള്ള കെട്ടിടങ്ങൾ ഉണ്ടെങ്കിൽ പ്രാദേശിക ഭരണസമിതികൾ ബദൽ സംവിധാനം ഉണ്ടാക്കാൻ നിർദ്ദേശം നൽകുകയാണ് വേണ്ടത് അംഗൻവാടി ജീവനക്കാർക്ക് 18,000 രൂപ വരെ വേതനം കിട്ടുന്ന സംസ്ഥാനങ്ങളും രാജ്യത്തുണ്ട് രാജ്യത്താകെ വേതനം വർദ്ധിപ്പിച്ച് 21000  രൂപയും 19000 രൂപയും യഥാക്രമം വർക്കർമാർക്കും ഹെൽപ്പർമാർക്കും അനുവദിക്കണമെന്നും വിവിധ വകുപ്പുകൾ ഏൽപ്പിക്കുന്ന അധിക ജോലികൾക്ക് അധിക വേതനം നൽകണമെന്നും അംഗൻവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി അംഗീകരിക്കണമെന്നും പത്താംക്ലാസ് പാസായ 10 വർഷം സർവ്വീസുള്ള ഹെൽപ്പർമാരെ മുഴുവൻ പ്രമോഷൻ നൽകി വർക്കർമാരായി  നിയമിക്കണമെന്നും സ്വന്തമായി കെട്ടിടങ്ങൾ ഇല്ലാത്ത ഇടങ്ങളിലും ദുർബലമായ കെട്ടിടങ്ങളും ഉണ്ടെങ്കിൽ താൽക്കാലികമായ പ്രവർത്തനാനുമതി നല്കിക്കൊണ്ട് അടിയന്തരമായി കെട്ടിടങ്ങൾ ഉറപ്പുള്ള തരത്തിൽ നിർമ്മിക്കുന്നതിന് ആവശ്യമായ പ്രോജക്ട് പ്രാദേശിക ഭരണ സമിതികളും ഐസിഡിഎസും തയ്യാറാക്കി നടപടികൾ സ്വീകരിക്കുന്നതിന് സർക്കാർ നിർദ്ദേശങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. 


അല്ലാതെ അങ്കണവാടികളെ അസ്ഥിരപ്പെടുത്തിയാൽ അത് സ്വകാര്യ മാനേജ്മെന്റുകൾക്ക്  നേട്ടമുണ്ടാക്കാനേ ഇടവരുകയുള്ളൂ എന്നും യോഗം വിലയിരുത്തി. വർധിപ്പിച്ചുകൊണ്ട് പ്രഖ്യാപിക്കുന്ന സാമ്പത്തിക ആനുകൂല്യങ്ങൾ തന്നെ മാസങ്ങൾ വൈകുന്ന പ്രവണതയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മെയ് 21 10:30 എ എമ്മിന് യൂണിയൻ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റിന് മുമ്പിൽ ധർണ്ണ നടത്തുന്നതിനും തീരുമാനിച്ചു യോഗത്തിൽ പ്രവർത്തന റിപ്പോർട്ട് യൂണിയൻ ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ആയ പി എസ് പുഷ്പ മണി അവതരിപ്പിച്ചു എ ഐ റ്റി യു സി ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് രത്നാകരൻ ജില്ലാ വൈസ് പ്രസിഡന്റ് കെ അജിത്ത് എക്സ് എംഎൽഎ ഫാത്തിമ ഈരാറ്റുപേട്ട എന്നിവർ പ്രസംഗിച്ചു

Post a Comment

0 Comments