സംസ്ഥാനത്ത് കാലവർഷം ഈ മാസം 27ന് ആരംഭിക്കുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇത്തവണ നാലു ദിവസം നേരത്തെയാണു കാലവർഷം എത്തുക. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും തെക്കൻ ആൻഡമാൻ കടലിലും നാളെയോടെ കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്.
സാധാരണയിലും ഏഴു ദിവസം നേരത്തേ ബംഗാൾ ഉൾക്കടലിൽ കാലവർഷം എത്തിച്ചേരുമെന്നാണു വിവരം. സാധാരണ മേയ് 22ഓടെയാണ് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ കാലവർഷം എത്തിച്ചേരുക. 10 ദിവസം കഴിഞ്ഞ് ജൂണ്‍ ഒന്നിനാണു കേരളത്തിൽ കാലവർഷം എത്തിച്ചേരാറുള്ളത്.
ഇത്തവണ കേരളത്തിൽ പതിവിലും നേരത്തേ കാലവർഷം ആരംഭിക്കാനാണു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നിറിയിപ്പു നൽകിയിട്ടുണ്ട്. സ്വകാര്യ കാലാവസ്ഥാ ഏജൻസിയായ സ്കൈമെറ്റിന്റെ പ്രവചനപ്രകാരം കേരളത്തിൽ ഈ മാസം 26നു കാലവർഷം എത്തിച്ചേരാൻ സാധ്യതയുണ്ട്.
0 Comments