Latest News
Loading...

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കുമുള്ള ടെക്നോളജി ക്ലാസ്സ്‌ ആരംഭിച്ചു

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഞ്ചായത്ത് എഡ്യൂക്കേഷൻ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സൗജന്യ ടെക്നോളജി ക്ലാസ്സ്‌ നൽകുന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തങ്കച്ചൻ കെ എം അദ്യക്ഷത വഹിച്ചു.


കേരളത്തിൽ ഒരു ശക്തമായ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം നടപ്പിലാക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന ടാൽറോപ് എന്ന സംരംഭം ആണ് വിദ്യാർത്ഥികൾക്കായി Tefun എന്ന സൗജന്യ ടെക്ക്നോളജി പ്രോഗ്രാം നടത്തുന്നത്.ഉഴവൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും അവരുടെ സ്കൂൾ പ്രിൻസിപ്പൽ മാരുമായി ബന്ധപ്പെട്ടു പൂർണമായും ഓൺലൈൻ ൽ സംഘടിപ്പിക്കുന്ന ഈ സർട്ടിഫിക്കറ്റഡ് കോഴ്സ് ൽ പങ്കെടുക്കാവുന്നതാണ്.

വരും കാലത്തെ ടെക്ക്നോളജിയുടെ പ്രാധാന്യം മുന്നിൽ കണ്ടുകൊണ്ട് ടെക്ക്-സാക്ഷരത ഉറപ്പു വരുത്തിയ ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രോഗ്രാം രൂപീകരിച്ചിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, റോബോട്ടിക്സ്, 3 ഡി പ്രിന്റിംഗ്, വിർചൂവൽ റിയാലിറ്റി, മെറ്റവേഴ്സ്, ഓഗമെന്റഡ് റിയാലിറ്റി അടക്കമുള്ള ഈകാലഘട്ടത്തിന്റെ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടാൻ ഈ അവധിക്കാല കോഴ്സ് സഹായകരമാകും എന്ന കാര്യത്തിൽ സംശയം ഇല്ല എന്ന് പ്രസിഡന്റ്‌ അഭിപ്രായപെട്ടു.

അജീഷ് സതീശൻ (Director of Talrop), മെമ്പര്മാരായ സിറിയക് കല്ലട, ബിനു ജോസ്, ബി ആർ സി രാമപുരതെ പ്രതിനിദീകരിച്ചു ശ്രീ അശോക്, ബിപിൻ ചന്ദ്രൻ, സ്കൂൾ പ്രധാനദ്ധ്യാപകർ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുത്തു.

Post a Comment

0 Comments