Latest News
Loading...

ഈരാറ്റുപേട്ട - വാഗമൺ റോഡ്: മന്ത്രി നേരിട്ട് ഇടപെടണമെന്ന് അഡ്വ. ഷോൺ ജോർജ്

ഈരാറ്റുപേട്ട - വാഗമൺ റോഡിന്റെ ടാറിങ് പ്രവർത്തികൾ ആരംഭിച്ചെങ്കിലും വ്യാപകമായ ക്രമക്കേടുകളാണ് ആരോപിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ റോഡ് നിർമ്മാണത്തിൽ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് കത്ത് അയച്ചു.


 ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ 24 കിലോമീറ്ററിൽ 21 കിലോമീറ്ററും കടന്നുപോകുന്നത് പൂഞ്ഞാർ ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ ഭാഗമായ തീക്കോയി പഞ്ചായത്തിലൂടെയാണ്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് റോഡ് നവീകരണത്തിന് കിഫ്‌ബി ധന സഹായത്തോടെ 67 കോടി രൂപയുടെ പദ്ധതി ആവിഷ്കരിച്ചിരുന്നു എങ്കിലും സ്ഥലം ഏറ്റെടുക്കൽ നടപടികളിലും,കോടതി വ്യവഹാരങ്ങളിലും മനപ്പൂർവം കാലതാമസം സൃഷ്ടിക്കാനുള്ള ചില രാഷ്ട്രീയ ഇടപെടൽ   മൂലമാണ് പദ്ധതി വൈകാൻ കാരണമായത്. ഈ സാഹചര്യത്തിലാണ്  റോഡ് നവീകരണത്തിനായി 19.90 കോടി രൂപ അനുവദിച്ചത്. നിലവിൽ എസ്റ്റിമേറ്റ് പ്രകാരമുള്ള മാനദണ്ഡങ്ങൾ പ്രകാരം അല്ല റോഡിന്റെ ടാറിങ് പ്രവർത്തികൾ നടക്കുന്നത്. 

5 സെന്റീമീറ്റർ കനത്തിൽ ബി.എം ടാറിങ് നടത്തണം എന്നിരിക്കെ പല സ്ഥലങ്ങളിലും ഇത് മൂന്നു സെന്റീമീറ്റർ കനത്തിൽ പോലുമില്ല എന്നതാണ് യാഥാർത്ഥ്യം. പൊതുമരാമത്ത് പ്രവർത്തികളിൽ പൊതു പ്രവർത്തകരുടെ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്ന് ബഹുമാനപ്പെട്ട മന്ത്രി നിർദ്ദേശിച്ചിട്ടുണ്ടെങ്കിലും റോഡ് നിർമ്മാണം എങ്ങനെയെങ്കിലും പൂർത്തിയാകട്ടെ എന്ന് കരുതി കണ്ണടയ്‌ക്കുന്ന സാഹചര്യമാണ് ഈ മേഖലയിലെ മുഴുവൻ പൊതു പ്രവർത്തകരും ചെയ്യുന്നത്.ജൂൺ മാസത്തോടെ കാലവർഷം ആരംഭിക്കും എന്നിരിക്കെ അതിനു മുന്നോടിയായി തന്നെ വാഗമൺ വരെ ബി.എം ടാറിങ് പ്രവർത്തികൾ പൂർത്തീകരിക്കാൻ മന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും ഷോൺ കത്തിൽ ആവശ്യപ്പെട്ടു.

Post a Comment

0 Comments