Latest News
Loading...

പൂഞ്ഞാർ സെന്റ് ആന്റണീസിൽ നിറക്കൂട്ടിന് തുടക്കമായി

പൂഞ്ഞാർ : സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രൊജക്ട് നേതൃത്വം നൽകുന്ന കലാ-കായിക-വ്യക്തിത്വ വികസന പരിശീലന പദ്ധതിയായ നിറക്കൂട്ട് സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. സ്കൂൾ ഹാളിൽ നടന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. എസ്.പി.സി. ഗെയിംസ് ക്ലബ്ബും ഫുട്ബോൾ കോച്ചിംഗ് ക്യാമ്പും ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ വിഷ്ണു വി.വി. ഉദ്ഘാടനം ചെയ്തു. 

സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ. യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ വാർഡ് മെമ്പർ അനിൽകുമാർ മഞ്ഞപ്ലാക്കൽ, ഹെഡ്മാസ്റ്റർ റ്റോം കെ.എ., പി.റ്റി.എ. പ്രസിഡന്റ് എം.സി. വർക്കി മുതിരേന്തിക്കൽ, എം.പി.റ്റി.എ. പ്രസിഡന്റ് ആഷ ജോസ്, ഡ്രിൽ ഇൻസ്ട്രക്ടർ പ്രദീപ് എം. ഗോപാൽ, എസ്.പി.സി. ഓഫീസർമാരായ ടോണി തോമസ് , മരീന അബ്രാഹം എന്നിവർ പ്രസംഗിച്ചു. 


ഫുട്ബോൾ, ബാസ്കറ്റ് ബോൾ, കബഡി, ഖോ-ഖോ, ബാഡ്മിന്റൺ, അത്‌ലെറ്റിക്സ്, വ്യക്തിത്വ വികസന ക്ലാസുകൾ, അഭിനയക്കളരി, വായനക്കളരി, ചിത്രരചന, യോഗ, സംഗീതം, നൃത്തം, ഷോർട്ട് ഫിലിം, ഡിജിറ്റൽ സുരക്ഷാ ബോധവത്ക്കരണം തുടങ്ങിയ പരിപാടികൾ നിറക്കൂട്ട് പ്രോഗ്രാമിന്റെ ഭാഗമായി നടക്കും

Post a Comment

0 Comments