Latest News
Loading...

രാമപുരം ഗ്രാമപഞ്ചായത്ത്‌ ഭരണ പരാജയം. വെള്ളിയാഴ്ച മാര്‍ച്ച്‌ നടത്തും

വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ കോട്ടയം ജില്ലയിലെ 71പഞ്ചായത്തുകളില്‍ 70 ആം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ട്‌ , കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിച്ച്‌ നല്‍കിയ പണം നഷ്ടപ്പെടുത്തിയ രാമപുരം
പഞ്ചായത്ത് ഭരണ നേതൃത്വത്തിനെതിരെ വെള്ളിയാഴ്ച പഞ്ചായത്തിലേയ്ക്ക് LDF മാർച്ച് നടത്തുമെന്ന് നേതാക്കൾ പറഞ്ഞു. 2021-22 വര്‍ഷത്തില്‍ ജില്ലാ പ്ലാനിംഗ്‌ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച പദ്ധതികളില്‍ 2 കോടി 35 ലക്ഷം രൂപയുടെ പദ്ധതികളാണ്‌ നടപ്പില്‍ വരുത്താന്‍ കഴിയാതെ പോയത്‌. പദ്ധതികള്‍ പൂര്‍ത്തികരിക്കുവാന്‍ കഴിയാതെ വന്നതു കൊണ്ട്‌ ഉല്‍പാദനമേഖലയിലെയും സേവന മേഖലയിലും ജില്ലാ പഞ്ചായത്ത്‌; ബ്ലോക്ക്‌ പഞ്ചായത്ത്‌ തുടങ്ങിയ മേല്‍ഘടകങ്ങളില്‍ നിന്ന്‌ ലഭിക്കുമായിരുന്ന തുകയും നഷ്ടമായി. വരുമാനത്തിലും പദ്ധതിനിര്‍വ്വഹണത്തിലും മുന്‍വര്‍ഷങ്ങളില്‍ ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച പഞ്ചായത്തായിരുന്നു രാമപുരം. കോവിഡ്‌ 9 എന്ന മഹാമാരി ലോക രാജ്യങ്ങളില്‍ പിടിമുറുക്കി രാജ്യംലോക്ക്‌ ഡൌണിലേക്ക്‌ പോയ 20 9-2022 കാലഘട്ടത്തില്‍ പോലും പദ്ധതി നിര്‍വ്വഹണത്തില്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിക്കാന്‍ പഞ്ചായത്തിന്‌ കഴിഞ്ഞിരുന്നു. 

ക്ഷീരമേഖലയില്‍ നടത്തിയ പ്രവര്‍ത്തനത്തിന്‌ ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയിട്ടുള്ള പഞ്ചായത്താണ്‌ രാമപദുരം. പഞ്ചായത്ത്‌ നടപ്പിലാക്കിയ ബാല സൗഹൃദപ്രവര്‍ത്തനങ്ങള്‍ കിലയുടെ പോലും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്‌. മുന്‍ഭരണസമിതിയദുടെ കാലത്ത്‌ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക്‌ വേണ്ടി ആരംഭിച്ച ബഡ്സ്‌ റിഹാബിലിറ്റേഷന്‍ സെന്റീറിന്റെ പ്രവര്‍ത്തനങ്ങള്‍ പോലും മെച്ചപ്പെടുത്താന്‍ കഴിയുന്നില്ല. സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ലൈഫ്‌ ഭവനപദ്ധതിയുടെ സര്‍വേ മറ്റ്‌ പഞ്ചായത്തുകള്‍ കാര്യക്ഷമമായി പൂര്‍ത്തീകരിച്ചപ്പോൾള് രാമപുരം പഞ്ചായത്തിന്‌ സമയബന്ധിതമായി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞില്ല. മുന്‍ ഭരണസമിതിയുടെ അവസാന കാലയളവില്‍ ബസ്‌ സ്റ്റാൻഡിന് സമീപം നിര്‍മ്മിച്ച വനിതാ കാര്‍ഷിക വിപണനകേന്ദ്രം നാളിതദുവരെ തുറന്നു കൊടുക്കുവാന്‍ കഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന്‌ രൂപയാണ്‌ ഇതുമൂലം വാടകഇനത്തില്‍ പഞ്ചായത്തിന്‌ നഷ്ടമായിട്ടുള്ളത്‌. വഴിവിളക്കുകള്‍ സമയബന്ധിതമായി അറ്റകുറ്റപണികള്‍ നടത്താത്തത്‌ മൂലം തകരാറിലായി. നികുതി
പിരിവിലും പഞ്ചായത്ത്‌ പിന്നോക്കം പോയി. തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി 1 കോടിയോളം രൂപയുടെ റോഡ് നിര്‍മ്മാണം നടത്തിവന്നിരുന്ന സ്ഥാനത്ത്‌ 1 ലക്ഷം രൂപയുടെ നിര്‍മ്മാണംപോലറും നടത്തുവാൻ കഴിഞ്ഞില്ല. ഇത്തരത്തിലുള്ള ഭരണപരാജയങ്ങള്‍ക്കെതിരെയാണ്‌ പ്രതിഷേധമാര്‍ച്ച്‌ .


വെള്ളിയാഴ്ച രാവിലെ 10. 30 ന്‌ രാമപമുരം ബസ്‌ സ്റ്റാന്‍ഡ്‌ ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ചിന്‌ നേതാക്കളായ സണ്ണി പൊരുന്നക്കോട്ട്‌; ഏം. ആര്‍ രാജു, എം.എ ജോസ്‌, ടൈറ്റസ്‌ മാത്യു. അലക്‌സി തെങ്ങും പളളിക്കുന്നേല്‍, ബെന്നി തെരുവത്ത്‌, അഡ്വ. എം.വി സോമിച്ചന്‍,ബെന്നി ആനിത്താറ, വിഷ്ണു എന്‍. ആര്‍, പി.എ. മുരളി പുലിക്കുന്നേല്‍, സെല്ലി ജോര്‍ജ്ജ്‌; ലിസി ബേബി, അജി പൂപ്പള്ളിക്കുന്നേല്‍, ടോമി അള്ളു പുറത്ത്‌; ജെയ്‌മോന്‍ മുടയാരത്ത്‌; തങ്കച്ചന്‍ പാലക്കുന്നേല്‍, ജയചന്ദ്രന്‍ വരകപ്പിള്ളില്‍, സ്മിത അലക്സ്‌, ജാന്‍സി ഫിലിപ്പോസ്‌, സുജയിന്‍ കളപ്പുരക്കല്‍,ജ്യോതിസ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കും പഞ്ചായത്ത്‌ ജംഗ്ഷനില്‍ ചേരൂന്ന പ്രതിഷേധയോഗം CPM ജില്ലാ സെക്രട്ടേറിയറ്റ്‌ അംഗം ലാലിച്ചന്‍ ജോര്‍ജ്ജ്‌ ഉല്‍ഘാടനം ചെയ്യും. പയസ്‌ രാമപുരം അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ബൈജു പുതിയിടത്തു ചാലില്‍, പി.എം. മാത്യു. ഡോ.സിന്ധുമോള്‍ ജേക്കബ്ബ്‌, വി.ജി. വിജയകുമാര്‍, കെ.എസ്‌. രാജു, എം.റ്റി. ജാനീഷ്‌, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിക്കും.

Post a Comment

0 Comments