Latest News
Loading...

ളാലം ബ്ലോക്ക് പഞ്ചായത്തിന് അവാർഡ് സമ്മാനിച്ചു.

ഇന്ത്യയിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദേശീയ അവാർഡായ ദീൻ ദയാൽ ഉപാധ്യായ് പഞ്ചായത്ത് സശാക്തീകരണ് പുരസ്കാർ നേടിയ ളാലം ബ്ലോക്ക് പഞ്ചായത്ത് ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി  എം വി ഗോവിന്ദൻ മാസ്റ്റർ കണ്ണൂരിൽ വച്ചു നടന്ന ദേശീയ പഞ്ചായത്തു ദിനാഘോഷ ചടങ്ങിൽ വച്ച് അവാർഡ് സമ്മാനിച്ചു. 

ഭരണസമിതിക്കും ജീവനക്കാർക്കും വേണ്ടി പ്രസിഡന്റ് റൂബി ജോസ്, വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ കട്ടക്കൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോസ് തോമസ്, ലിസമ്മ ബോസ്, അനില മാത്തുക്കുട്ടി, മെമ്പർമാരായ ബിജു പി കെ, ലാലി സണ്ണി, ആനന്ദ് മാത്യു, ജോസി ജോസഫ് , സെക്രട്ടറി ഷെരീഫ് കെ യു എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.


Post a Comment

0 Comments