Latest News
Loading...

പിസി ജോർജിനെതിരെ പരാതിയുമായി ഡിവൈഎഫ്ഐ

 നാടിൻ്റെ മതേതര സ്വഭാവത്തെ തകർക്കുകയും നാട്ടിൽ വർഗീയ ജാതീയ ചേരിതിരിവുകൾ സൃഷ്ടിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന  പിസി ജോർജിനെതിരെ  ഡിവൈഎഫ്ഐ പരാതി നൽകി. തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലാണ് പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

ഹിന്ദുകളയവർ മുസ്ലിം മതസ്ഥരുടെ വ്യാപാര സ്ഥാപനങ്ങളിൽ കയറരുതെന്നും, പ്രത്യുൽപാദന ശേഷി നശിക്കുന്ന മരുന്നുകൾ ഭക്ഷണത്തിൽ കലർത്തി നൽകുന്നതെന്നും, പ്രവാസി മലയാളിയായ എംഎ യൂസഫലിയുടെ സ്ഥാപനങ്ങൾക്കെതിരെയും ജോർജ് വർഗീയ പരാമർശം നടത്തിയത്. 

ഇതിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡിവൈഎഫ്ഐ പൂഞ്ഞാർ ബ്ലോക്ക് കമ്മിറ്റി ഈരാറ്റുപേട്ട പോലീസിൽ  പരാതി നൽകിയത്. ബ്ലോക്ക് പ്രസിഡന്റ്‌ കെ ആർ അമീർഖാൻ, വൈസ് പ്രസിഡന്റുമാരായ ജെറി വർഗീസ്, പി എ ഷെമീർ, സെക്രട്ടറിയേറ്റ് അംഗങ്ങളായ സാം മാത്യു, മാഹിൻ സലിം എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments