Latest News
Loading...

കാര്‍ മറിഞ്ഞത് 400 അടി താഴ്ചയിലേയ്ക്ക്


തീക്കോയിക്ക് സമീപം കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ പതിച്ചത് 400 അടിയോളം താഴ്ചയിലേയ്ക്ക്.   അപകടത്തില്‍  തീക്കോയി നമ്പുടാകത്ത് സുനീപ് (27) ആണ് മരണമടഞ്ഞത്.

ഒറ്റയിട്ടി മുപ്പതേക്കറിനടുത്ത് കടൂുപ്പാറയില്‍ വൈകുന്നേരം 4 മണിയോടെയായിരുന്നു. സംഭവം.  വെള്ളികുളത്തുള്ള സുനീപിന്റെ പുരയിടത്തില്‍ നിന്നും തിരികെ വരുന്ന വഴിയാണ് നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞത്.

വാഹനത്തില്‍ മറ്റാരും ഉണ്ടായിരുന്നില്ല. നാട്ടുകാരും ഈരാറ്റുപേട്ടയില്‍ നിന്നും എത്തിയ ഫയര്‍ ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. സഹോദരന്‍ സുനീഷ്. 

Post a Comment

0 Comments