Latest News
Loading...

പ്രൊഫ. ഡോ. സിബി ജോസഫ് അരുവിത്തുറ കോളേജ് പ്രിൻസിപ്പൽ

അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൻ്റെ പ്രിൻസിപ്പലായി കോളേജിലെ കെമിസ്ട്രി വകുപ്പിലെ  സീനിയർ അധ്യാപകനായ  പ്രൊഫ.  ഡോ. സിബി ജോസഫ് നിയമിതനായി.  കോളേജിലെ ഇംഗ്ലീഷ് വകുപ്പിലെ അധ്യാപിക ഡോ. ജിലു ആനി ജോൺ വൈസ് പ്രിൻസിപ്പലായും നിയമിതയായി.

പ്രിൻസിപ്പലായി നിയമിതനായ പ്രൊഫ. സിബി ജോസഫ് ഈ കോളജിൽ നിലവിൽ പ്രൊഫസ്സർ പദവി ഉള്ള ഏക അധ്യാപകനാണ്. 1996 -ൽ ഈ കോളജിൽ കെമിസ്ട്രി വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച ഇദ്ദേഹം കോളേജിലെ ഏറ്റവും ഉന്നതമായ അക്കാദമിക നിലവാരം പുലർത്തിയിരുന്ന അധ്യാപകനായിരുന്നു. 1993 -ൽ എം.ജി. സർവകലാശാലയിൽ നിന്നും എം.എസ്.സി. കെമിസ്ട്രി ഒന്നാം റാങ്കോടെ പാസായ ഇദ്ദേഹം 1997 -ൽ എം.ഫില്ലും 2015 -ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. പതിനെട്ടോളം ഇൻ്റർനാഷണൽ ജേർണലുകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 


11 വർഷത്തെ ഗവേഷണ പരിചയ സമ്പത്തും ഇദ്ദേഹത്തിനുണ്ട്. എം. ജി. സർവകലാശാലയിലെ പി. ജി. ബോർഡ് ഓഫ് സ്റ്റഡീസ് അംഗമായിരുന്നു. അരുവിത്തുറ  കോളേജിലെ പരീക്ഷ ചുമതലയുള്ള സീനിയർ അധ്യാപകനായും, റൂസാ കോർഡിനേറ്റർ ആയും, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായും, യു.ജി.സി. കോഴ്സുകളുടെ നോഡൽ ഓഫീസറായും, കോളേജിലെ സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയായും സേവനം അനുഷഠിച്ചിട്ടുണ്ട്.

അരുവിത്തുറ പെരുമണ്ണിൽ പി. ജെ. ജോസഫിൻ്റെയും ഏലിക്കുട്ടി ജോസഫിൻ്റെയും മകനാണ്. ഭാര്യ ശ്രീമതി. ബിന്ദു മാത്യു ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപികയാണ്. മക്കൾ : എലൈൻ സിബി, അലോണ ആൻ സിബി, ഇസബെൽ മരിയ സിബി. മൂവരും സ്കൂൾ വിദ്യാർഥികളാണ്.


വൈസ് പ്രിൻസിപ്പലായി നിയമിതയായ സീനിയർ അധ്യാപികയായ ഡോ. ജിലു ആനി ജോൺ 1995 -ൽ ഈ കോളേജിലെ ഇംഗ്ലീഷ് വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചു. 2005 -ൽ എം. ജി. സർവകലാശാലയിൽ നിന്നും എം.ഫില്ലും 2020-ൽ ഡോക്ടറേറ്റും കരസ്ഥമാക്കി. നിലവിൽ കോളേജിലെ ഐ.ക്യു.എ.സി. കോർഡിനേറ്ററും, ഇംഗ്ലീഷ് വകുപ്പ് മേധാവിയുമാണ്. കോളേജിലെ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസറായും, കൾച്ചറൽ ഫോറം കൺവീനറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

പാലാ പാലേട്ട് പി.എം. ജോണിൻ്റെയും ഏലിക്കുട്ടി ജോണിൻ്റെയും മകളാണ്. ഭർത്താവ് പാലാ പാറത്താഴത്ത് ശ്രി. ഷൈൻ പി. ജെയിംസ് പൂഞ്ഞാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇലക്ട്രോണിക്സ് വിഭാഗം മേധാവിയാണ്. മക്കൾ: റോഹൻ, നിഷാൻ.

Post a Comment

0 Comments