Latest News
Loading...

പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

പേരൂരിന് സമീപം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. പുന്നത്തുറ പള്ളിക്കുന്നേല്‍ കടവിലാണ് അപകടമുണ്ടായത്. ചെറുവാണ്ടൂര്‍ സ്വദേശികളായ അമല്‍ (14) , നവീന്‍ (16) എന്നിവരാണ് മരിച്ചത്. 

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പള്ളിക്കുന്നേല്‍ കടവില്‍  നാലംഗസംഘം എത്തിയത്. കുളിക്കാനായി ആറ്റിലിറങ്ങിയ 2 പേര്‍ കാല്‍വഴുതി മുങ്ങിത്താഴുകയായിരുന്നു. സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്നവര്‍ ഓടിയെത്തി ഇവരെ  കരയ്‌ക്കെത്തിച്ചപ്പോഴെങ്കിലും നവീന്‍ മരണപ്പെട്ടിരുന്നു. മറ്റെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

മീനച്ചിലാറ്റിലെ വലിയ കയങ്ങളുള്ള പള്ളിക്കുന്നേല്‍കടവ് വലിയ അപകടമേഖലയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ആറ്റിലിറങ്ങരുതെന്ന് പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്കാറുണ്ടെങ്കിലും കുട്ടികള്‍ ഗൗനിക്കാറില്ലെന്ന് പരിസരാവാസികള്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. 


Post a Comment

0 Comments