Latest News
Loading...

എസ്.ഐ ബൈക്ക് അപകടത്തിൽ മരിച്ചു

 ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ്.ഐ ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. വൈക്കം തലയോലപ്പറമ്പിൽ ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സജീയെ തെള്ളകം മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 


 രാത്രി പത്തു മണിയോടെയായിരുന്നു അപകടം. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയ സജീ ഡ്യൂട്ടിയ്ക്കു ശേഷം ബൈക്കിൽ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്നു. ഈ സമയം എതിർ ദിശയിൽ നിന്നും എത്തിയ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ സജിയ്ക്കു ഗുരുതരമായി പരിക്കേറ്റു. 

 നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തലയ്ക്ക്  ഗുരുതരമായി പരിക്കേറ്റ സജി  11.15 ഓടെ മരിക്കുകയായിരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് പൊലീസ് കേസെടുത്തു.

Post a Comment

0 Comments