Latest News
Loading...

പൂഞ്ഞാറിൽ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു 2 പേർക്ക് പരിക്ക്

പൂഞ്ഞാർ പെരിങ്ങളം റോഡിൽ കല്ലേകുളത്തിനു സമീപം കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 8 മണിയോടുകൂടി ആയിരുന്നു അപകടം. പെരിങ്ങളം സ്വദേശികൾ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്.

പൂഞ്ഞാർ നിന്നും പെരിങ്ങുളത്തിന് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. കല്ലേ കുളം പാറമട ബസ് സ്റ്റോപ്പിന് സമീപം നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് മൂന്നു കഷണമായി ഒടിഞ്ഞു. 

ഒടിഞ്ഞ പോസ്റ്റ് റോഡിലേക്ക് വീണതിനെ തുടർന്ന് ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ വാഹനത്തിന്റെ ഒരുവശം തകർന്നു . ഇടിയുടെ ആഘാതത്തിൽ യാത്രക്കാരുടെ തല ഇടിച്ച് വാഹനത്തിന്റെ ഗ്ലാസ്സും തകർന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

Post a Comment

0 Comments