Latest News
Loading...

നിളയുടെ വിഷുകൈനീട്ടം വാക്സിൻ ചലഞ്ചിലേക്ക്

മഹാമാരി കാലഘട്ടത്തിലെ സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും തന്റെ കൈയിലെ കൊച്ചു കരുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി സമൂഹത്തിന്റെ കൈയടി നേടിയിരിക്കുകയാണ് നിള വിനോദ് എന്ന ആറു വയസുകാരി. പൂഞ്ഞാർ ഗവണ്മെന്റ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും, പനച്ചികപ്പാറ പെരുംച്ചേരിയിൽ വിനോദിന്റെയും ധന്യ വിനോദിന്റെയും രണ്ടു മക്കളിൽ ഇളയവളായ നിള തനിക്ക് വിഷു കൈനീട്ടമായി ലഭിച്ച 1001 രൂപ വാക്സിൻ ചലഞ്ചിലേക്ക് നൽകുവാനുള്ള ആഗ്രഹം മുത്തച്ഛനായ വേണുഗോപാലിനെ അറിയിക്കുകയായിരുന്നു. 

നിളയുടെ ആഗ്രഹം അറിഞ്ഞ മതാപിതാക്കളും പൂർണ പിന്തുണ നൽകിയത്തോടെ മുത്തച്ഛൻ സിപിഐഎംന്റെ പ്രദേശിക നേതൃത്വത്തെ വിവരം അറിയിച്ചു. തുടർന്ന് കൈനീട്ടമായി ലഭിച്ച മുഴുവൻ തുകയും വീട്ടിലെത്തിയ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഗീത നോമ്പിളിന് നിള കൈമാറി.

പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കു വേണ്ടിയും യാതൊരു പ്രഖ്യാപനങ്ങളുമില്ലാതെ കേരളീയർ വാക്സിൻ ചലഞ്ച് ഏറ്റെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളായി കാണുന്നത്.

സിപിഐഎം പൂഞ്ഞാർ ഏരിയ കമിറ്റി അംഗം രമേഷ് ബി വീട്ടിമറ്റം,ലോക്കൽ സെക്രട്ടറി പി കെ ഷിബുകുമാർ, ലോക്കൽ കമിറ്റി അംഗം മധുകുമാർ കെ പി,ഡി വൈ എഫ് ഐ മേഖല സെക്രട്ടറി സാം മാത്യു,പ്രസിഡന്റ്‌ അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു


Post a Comment

0 Comments