Latest News
Loading...

ഓക്സിജൻ വരുന്നതും കാത്ത് പാലാ ജനറൽ ആശുപത്രി

പാലാ ജനറൽ ആശുപത്രി കോവിഡ് ചികിത്സാ കേന്ദ്രത്തെ പ്രതിസന്ധിയിലാക്കി ഇന്നലെ രാത്രിയിലും ഇന്ന് രാവിലെയും ഓക്സിജൻ ലഭ്യത ഇല്ലാതായത് അധികൃതരെ വിഷമിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 8 മണിക്ക് എത്തേണ്ടിയിരുന്ന ഓക്സിജൻ സിലിണ്ടർ ലോഡ് വരാൻ വൈകിയതും വെള്ളിയാഴ്ച രാവിലെ വീണ്ടും സിലിണ്ടറുകൾ കാലിയായതും അധികൃതരെ വിഷമിപ്പിച്ചു.


ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നായി രണ്ടും മൂന്നും സിലിണ്ടറുകൾ വീതം സംഘടിപ്പിച്ചാണ് സിലിണ്ടർ ലോഡ് വരുന്ന സമയം വരെ പിടിച്ചു നിന്നത്. ആശുപത്രി അധികൃതരുടെ നിസഹയായ കഥ അറിയിച്ചതനുസരിച്ച് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും മാനേജിoഗ് കമ്മിറ്റി അംഗം ജയ് സൺ മാന്തോട്ടവും ഉടൻ തന്നെ സഹായത്തിനെത്തി. 

കൂടുതൽ രോഗികൾ അഡ്മിഷനായി എത്തുന്നതും പ്രശ്‌നമായി .രോഗാവസ്ഥ കൂടുതലായി കണ്ട രോഗികളെ മെഡിക്കൽ കോളജിലേക്ക് മാറ്റിയാണ് മറ്റു രോഗികളെ പ്രവേശിപ്പിച്ചത്.
ആശുപത്രി ആംബുലൻസുകൾ വിശ്രമമില്ലാതെ ഓക്സിജൻ സിലിണ്ടർ ശേഖരിക്കുവാൻ പോകുന്നത് കൊണ്ട് രോഗികളെ കൊണ്ടു പോകുന്നതിന് ലഭിക്കുന്നില്ല. ഓക്സിജൻ യഥാസമയം ഉറപ്പുവരുത്തുവാൻ ജില്ലാ അധികൃതർ കാണിക്കുന്ന അലംഭാവത്തിൽ നഗരസഭാ ചെയർമാൻ പ്രതിഷേധം ബന്ധപ്പെട്ടവരെ അറിയിച്ചു.


ഓക്സിജൻ പ്ലാൻ്റിനും കൂടുതൽ സംഭരണശേഷിയുള്ള ഓക്സിജൻ ടാങ്കിനുമായി നടപടി ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടത്തിനും ജില്ലാ ആരോഗ്യ വിഭാഗത്തിനും വളരെ നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല എന്നും ചെയർമാൻ പറഞ്ഞു.
ആൻ്റി ജൻ ടെസ്റ്റ് കിറ്റും ആർ.ടി.പി.സി.ആർ ടെസ്റ്റിനും ഉള്ള ഉപകരണങ്ങൾ പോലും ലഭിക്കുന്നില്ല എന്നും ആൻ്റോ പടിഞ്ഞാറേക്കര പറഞ്ഞു.

കോവിഡ് വാർഡിൽ നാമമാത്ര ജീവനക്കാർ മാത്രമാണ് ഉള്ളത്. ആശുപത്രി ജീവനക്കാർക്ക് കോവിഡ് ബാധിക്കുകയും നിരവധി പേർ കോറൻറനിൽ പ്രവേശിക്കുകയും ചെയ്യുകയും കൂടുതൽ നിരീക്ഷണം ഭൂരിഭാഗം രോഗികൾക്ക് ആവശ്യമാകയാൽ കോവിഡ് ഇതര ചികിത്സാ വിഭാഗങ്ങളിലെ വാർഡുകൾ താത്കാലികമായി നിർത്തിവച്ച് അവിടുള്ള നഴ്സിംഗ് ,പാരാമെഡിക്കൽ ജീവനക്കാരെ കൂട്ടി കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുകയാണ്.

Post a Comment

0 Comments