Latest News
Loading...

സംയുക്ത ട്രെഡ് യൂണിയൻ പ്രകടനവും യോഗവും നടത്തി

ഈരാറ്റുപേട്ട : പെട്രോൾ ഡീസൽ,പാചകവാതക വില വർധനവിനെതിരെ സംയുക്ത ട്രെഡ് യൂണിയന്റെ നേതൃത്വത്തിൽ നടത്തിയ പണിമുടക്കിന് ഐക്യദാർട്യം പ്രഖ്യാപിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ പ്രകടനവും,യോഗവും നടത്തി. ഈരാറ്റുപേട്ട മുട്ടം കവലയിൽ തുടങ്ങിയ പ്രകടനം ടൗൺ ചുറ്റി സെൻട്രൽ ജങ്ക്ഷനിൽ അവസാനിച്ചു.

തുടർന്ന് ചേർന്ന യോഗം സി ഐ റ്റി യു ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയ് ജോർജ് ഉദ്‌ഘാടനം ചെയ്തു.ഐ എൻ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ്‌ പി എച് നൗഷാദ്, എ ഐ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ്‌ എം ജി ശേഖരൻ, സി ഐ റ്റി യു ഏരിയ കമ്മിറ്റി അംഗങ്ങളായ എം എച് ഷനീർ,കെ എൻ ഹുസൈൻ,സുരേഷ് ഒലിക്കാൻ, എസ് റ്റി യു മുൻസിപ്പൽ പ്രസിഡന്റ്‌ നാസർ വെള്ളൂപറമ്പിൽ,കെ റ്റി യു സി മുൻസിപ്പൽ സെക്രട്ടറി എ കെ നാസർ എന്നിവർ സംസാരിച്ചു.

യോഗത്തിന് എ ഐ റ്റി യു സി മുൻസിപ്പൽ പ്രസിഡന്റ്‌ മനാഫ് ആദ്യക്ഷതയും,ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ സി ഐ റ്റി യു ഏരിയ സെക്രട്ടറി റ്റി എസ് സ്നേഹധനൻ സ്വാഗതവും പറഞ്ഞു.


Post a Comment

0 Comments