രാവിലെ കൊഴുവനാൽ പഞ്ചായത്തിൽ നിന്നും ആരംഭിച്ച പര്യടത്തിൽ മഹിളാ മോർച്ചയുടെയും ജനപ്രതിനിധികളുടെയും മണ്ഡലത്തിലെ വനിതാ ഭാരവാഹികളും പങ്കെടുത്തു. വിവിധ പഞ്ചായത്തുകളിൽ സ്ഥാനാർത്ഥി പഠിപ്പിച്ച നിരവധി വിദ്യാർത്ഥികളും ടീച്ചറിന് വിജയാശംസകൾ നൽകുവാൻ എത്തിച്ചേർന്നു. വൈകിട്ട് രാമപുരം,കരൂർ, മുത്തോലി, പഞ്ചായത്തുകളിലെ ബൂത്തുകളിലെ കുടുംബ സംഗമത്തിൽ പങ്കെടുത്തു.
ബിജെപി മണ്ഡലം ഭാരവാഹികളായ ശുഭ സുന്ദർരാജ്, ജയന്തി കെ നായർ , മഹിളാ മോർച്ച ഭാരവാഹികളായ അർച്ചന സൂര്യൻ, ഷീബാ വിനോദ്, ശശികല, ജയശ്രീ സജീവ്, മുത്തോലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയാ രാജു ജനപ്രതിനിധികളായ ഷീബാ റാണി, ശ്രീജയ എം.പി., ഗിരിജ ജയൻ , മഞ്ജു പ്രദീപ്, സ്മിത വിനോദ്, റെജി ജയൻ, കവിത കെ.എൻ,.സുശീല മനോജ്, അഡ്വ.ജി. അനീഷ്, എൻ.കെ.ശശികുമാർ, പഞ്ചായത്ത് ഭാരവാഹികളായ ഹരി പടിഞ്ഞാറ്റിൻകര, സുരേഷ് കെഴുവൻകുളം, ജയൻ കരുണാകരൻ,സുനിൽ പന്തത്തല, മഹേഷ് ബി.നായർ , നന്ദൻ കാനാട് സാം കുമാർ , തുടങ്ങിയവർ സ്ഥാനാർത്ഥി പര്യടനത്തിന് വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.