Latest News
Loading...

ജനപ്രതിനിധികൾക്ക് സ്വീകരണവും മെറിറ്റ് അവാർഡ് വിതരണവും

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എം ഇ ടി യുടെ ആഭിമുഖ്യത്തിൽ നഗരസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികൾക്ക് സ്വീകരണം നൽകി . പതിനാല് വനിതാ പ്രതിനിധികളിൽ എട്ടുപേരും ഈ സ്‌കൂളിലെ പൂർവ വിദ്യാത്ഥികളാണ്. 

ഹയർ സെക്കണ്ടറി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 18 വിദ്യാർത്ഥികളെയും എസ എസ എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 30 വിദ്യാർത്ഥികളെയും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു . നഗരസഭാ ചെയർപേഴ്‌സൺ സുഹ്‌റ അബ്ദുൽ കാദർ ഉത്ഘാടനം ചെയ്തു . 


പരിപാടിയിൽ സ്‌കൂൾ മാനേജർ പ്രൊഫ. എം കെ ഫരീദ് അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ബീമാ നാസർ മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർ പി എം അബ്ദുൽ ഖാദർ ഉപഹാരങ്ങൾ വിതരണം ചെയ്തു . എം ഇ ടി സെക്രട്ടറി ഇ. മുഹമ്മദ് , ട്രഷറർ എം.എസ് കൊച്ചുമുഹമ്മദ് ,പ്രിൻസിപ്പാൾ മിനി അഗസ്റ്റിൻ, ഹെഡ്മിസ്ട്രസ് വി എൻ ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. 

ജനപ്രതിനിധികളായ സുനിത ഇസ്മായിൽ , ഡോ.സഹ്‌ല ഫിർദൗസ്, റിസ്‌വാന സവാദ് , ഷൈമ റസാഖ് , ഫാത്തിമ ഷാഹുൽ, നൗഫിയ ഇസ്മായിൽ , നസീറ സുബൈർ , ഷഫീന അമീൻ, ഫാസില അബ്‌സാർ, അൻസൽന പരീക്കുട്ടി , ഫാത്തിമ മാഹീൻ , ഫാത്തിമ സുഹാന ജിയാസ് , ലീന ജെയിംസ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് സ്വീകരണത്തിന് മറുപടി പറഞ്ഞു.

Post a Comment

0 Comments