Latest News
Loading...

പാലാ വൈദ്യുതി ഭവന് മുന്നില്‍ ധര്‍ണ നടത്തി.

സ്വകാര്യവല്‍ക്കരണത്തിനെതിരെ നഷണല്‍ കോഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്‍ഡ് എന്‍ഞ്ചിനീയേഴ്‌സിന്റെ നേതൃത്വത്തില്‍ നടത്തിയ ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പാലാ വൈദ്യുതി ഭവന് മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. 



വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ പ്രതിനിധി പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. KSEB വര്‍ക്കേഴ്‌സ് അസ്സോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ആര്‍ അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.ജെ കുര്യാക്കോസ്, AM ശ്രീകുമാര്‍ , ബിജുമോന്‍ വി.ആര്‍, ബോബി തോമസ്, എംഎസ് ശശിധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments