Latest News
Loading...

കോൺഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യം : അഡ്വ ജോമോൻ ഐക്കര


 
മൂന്നിലവ് : ഗാന്ധിയൻ മൂല്യങ്ങളിൽ നമ്മുടെ രാഷ്ട്രം നിലനിൽക്കുന്നതിന് കേന്ദ്ര-സംസ്ഥാന തലങ്ങളിൽ കോൺഗ്രസിന്റെ തിരിച്ചു വരവ് അനിവാര്യമാണെന്ന് കോട്ടയം ഡി സി സി ജനറൽ സെക്രട്ടറി അഡ്വ ജോമോൻ ഐക്കര. ആസന്നമായിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ജനവിരുദ്ധ സമീപനം സ്വീകരിക്കുന്ന പിണറായി സർക്കാരിനെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദേഹം പറഞ്ഞു.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മൂന്നിലവ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധിസ്മൃതി പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ഷൈൻ പാറയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ ജനപ്രതിനിധികൾ, മണ്ഡലം തല നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments