Latest News
Loading...

പാലാ രൂപത കര്‍ഷകദശകം ഉദ്ഘാടനവും കര്‍ഷകവര്‍ഷം അവാര്‍ഡുദാനവും


കാര്‍ഷികരംഗത്ത് പുത്തനുണര്‍വ്വ് ലക്ഷ്യംവച്ച് പാലാ രൂപത പ്രഖ്യാപിച്ചിരിക്കുന്ന കര്‍ഷകദശകത്തിന്റെയും മറ്റ് വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നടന്നു. പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.എസ്.ഡബ്ല്യൂ.എസ്. ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍ അധ്യക്ഷനായിരുന്നു.

കാര്‍ഷികരംഗത്ത് മാതൃകാപരമായ മുന്നേറ്റം നടത്തിയ കര്‍ഷകകുടുംബങ്ങളെയും ഇടവകപ്പള്ളികളോടുചേര്‍ന്ന് മികച്ച കൃഷിത്തോട്ടം ഒരുക്കിയ വൈദികരെയും കോണ്‍വെന്റുകളോടനുബന്ധിച്ച് കൃഷി വ്യാപകമാക്കിയ സമര്‍പ്പിതരെയും വൈവിധ്യമാര്‍ന്ന കാര്‍ഷിക ഇടപെടലുകളിലൂടെ ശ്രദ്ധേയരായ കര്‍ഷകസംരംഭകരെയും ആദരിക്കുന്നതിനായുള്ള കര്‍ഷകവര്‍ഷം 2020 അവാര്‍ഡുകളുടെയും പ്രോത്സാഹനപുരസ്‌കാരങ്ങളുടെയും വിതരണവും ചടങ്ങില്‍ നടന്നു. അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റിന്റെ നവീകരിച്ച ഷോപ്പിങ് കോംപ്ലക്സിന്റെ സമര്‍പ്പണവും ബിഷപ് നിര്‍വ്വഹിച്ചു. 



അഗ്രിമ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനം, പി.എസ്.ഡബ്ല്യൂ.എസിന്റെ വെബ്സൈറ്റിന്റെ പ്രകാശനം, പാലാ അഗ്രിമ യൂട്യൂബ് ചാനലിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എന്നിവയും ഇതോടൊപ്പം നടന്നു. ഇന്ന് പാലായില്‍ നടക്കും. വികാരി ജനറാള്‍മാരായ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. എബ്രഹാം കൊല്ലിത്താനത്തുമലയില്‍, മോണ്‍. ജോസഫ് മലേപ്പറമ്പില്‍, നബാര്‍ഡ് ജില്ലാ മാനേജര്‍ കെ.ബി. ദിവ്യ, മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.സി.പ്രിന്‍സ്, എന്നിവര്‍ പ്രസംഗിച്ചു. 

ബ്രദര്‍ ജെക്സണ്‍ കടുതോടില്‍, ഡാന്റിസ് കൂനാനിക്കല്‍, സിബി കണിയാംപടി, ജോയി മടിക്കാങ്കല്‍, ജോസ് നെല്ലിയാനി, ജോയി വട്ടക്കുന്നേല്‍, സാജു വടക്കേല്‍, പി.വി.ജോര്‍ജ് പുരയിടം, ആല്‍വിന്‍ ജോസഫ്, മിജോ മണ്ണയ്ക്കനാട്, ജസ്റ്റിന്‍ ജോസഫ്, ജെസ്സി ജോസ്, സില്‍വിയ തങ്കച്ചന്‍, ആലീസ് ജോര്‍ജ്, മേഴ്സി ജോസഫ്, എലിസബത്ത് സിബി, ഷീബ ബെന്നി, ലിറ്റി സന്തോഷ്, ലിജി ജോണ്‍, ബീനാ കുഞ്ഞുമോന്‍, ജിഷാ സാബു, ഷീലാ ബെന്നി, ക്ലാരീസ് ചെറിയാന്‍, സെലിന്‍ ജോര്‍ജ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

Post a Comment

0 Comments