Latest News
Loading...

അരുവിത്തുറ - ഭരണങ്ങാനം റോഡിന് 6 കോടി രൂപയുടെ ഭരണാനുമതി : പി.സി. ജോർജ്ജ്



അരുവിത്തുറ - അമ്പാറ നിരപ്പേൽ - കുളം കവല - വട്ടോളിക്കടവ് - ഭരണങ്ങാനം റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 6 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി. ജോർജ്ജ് എം.എൽ.എ. അറിയിച്ചു. ബി.എം.ബി.സി. നിലവാരത്തിലാണ് റോഡ് നിർമ്മിക്കുക. 

ടെൻഡർ നടപടികൾ പൂർത്തിയാക്കി ഉടൻ തന്നെ നിർമ്മാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയച്ചു. കലുങ്കുകളുടെ പുനർനിർമ്മാണം, ഡ്രൈനേജ് സംവിധാനം, റോഡ് സുരക്ഷ സംവിധാനങ്ങൾ സ്ഥാപിക്കുക എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കും. ഈരാറ്റുപേട്ട - പാലാ റോഡിന്റെ സമാന്തര പാതയായ അരുവിത്തുറ - ഭരണങ്ങാനം റോഡിന്റെ നവീകരണം പൂർത്തിയാക്കുന്നതോടെ ഈരാറ്റുപേട്ട - പാലാ റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നും പി.സി. ജോർജ്ജ് പറഞ്ഞു. 

ഏറ്റുമാനൂർ - പൂഞ്ഞാർ ഹൈവേയിൽ ഈരാറ്റുപേട്ട - പാലാ റീച്ചിന്റെ റീടാറിംഗ്  പ്രവർത്തിക്ക് നാല് കോടി രൂപാ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments