Latest News
Loading...

പ്ലാശനാൽ ഗവണ്മെന്റ് എൽ പി സ്കൂൾ കെട്ടിടം ഉദ്ഘാടനം 6 ന്

 പ്ലാശനാൽ ഗവണ്മെന്റ് എൽ പി സ്കൂളിൽ പുതിയതിയ നിർമിച്ച ഹൈ ടെക് കെട്ടിടം ആറാം തിയതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 
സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ് ഒരു കോടി രൂപ മുതൽ മുടക്കി ഏഴു ക്ലാസ് റൂമുകളും, ഓഫീസ് റൂമും , അത്യാധുനിക നിലവാരത്തിലുള്ള ശുചിമുറി ഉൾപ്പടെ  സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്. 

 2017- 18 സാമ്പത്തിക വർഷത്തിൽ  പാല എം എൽ എയായിരുന്ന കെ എം മാണിയുടെ ശുപാർശയിലാണ് ആധുനിക നിലവാരത്തിലുള്ള കെട്ടിട്ടം നിർമ്മിക്കുവാനുള്ള തുക അനുവദിച്ചത്.  1916 ൽ സ്ഥാപിതമായ സ്കൂളിൽ  നിലവിൽ ഇംഗ്ലീഷ്  മലയാളം മിഡിയത്തിലായി  എൽ കെ ജി , യു കെ ജി  മുതൽ നാലാം ക്ലാസുവരെ 250 ലധികം വിദ്യാർഥികൾ പഠിക്കുന്നുണ്ട്.  

സംസ്ഥാനത്ത് നവീകരിച്ച ഹൈ ടെക് സ്കൂളുകൾ  ആറാം  തിയതി മുഖ്യമന്ത്രി പിണറായി വിജയൻ  ഉദ്ഘാടനം ചെയ്യും .ചടങ്ങിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. രവീന്ദ്രനാഥ് , ധനകാര്യ വകുപ്പ് മന്ത്രി ഡോ .ടി എം തോമസ് ഐസക്ക് , പൊതുവിദ്യാഭ്യാസ ഡയറക്ടർ  ജീവൻ ബാബു ഐ എ എസ്  എന്നിവർ പങ്കെടുക്കും 

രാവിലെ സ്കൂളിൽ നടക്കുന്ന ചടങ്ങിൽ  ശിലാഫലകം  അനാച്ഛാദനം  മാണി സി കാപ്പൻ എം എൽ എ നിർവഹിക്കും . പൊതു വിദ്യാഭഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ കെ ജെ പ്രസാദ് , തോമസ് ചാഴികാടൻ എം പി , ജില്ലാ കളക്ടർ അഞ്ജന എം  ഐ.എ.എസ്, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ ജോർജ് , ബ്ളോക് പഞ്ചായത്ത് അംഗം ശ്രീകല ആർ , വി ആർ ഷൈല  ഡി.ഡി.ഇ കോട്ടയം , പ്ലാശനാൽ പള്ളി വികാരി റവ .ഫാ. തോമസ് ഓലിക്കൽ , വിവിധ ജനപ്രതിനിധികൾ , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും . ചടങ്ങിൽ തലപ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് അധ്യക്ഷതയും , ഹെഡ്മാസ്റ്റർ കെ വി സജിമോൻ സ്വാഗതവും ,പി ടി എ പ്രസിഡന്റ് ജോമോൻ ജോർജ് നന്ദിയും പറയും.


Post a Comment

0 Comments